26 December Thursday

എന്‍ജിഒ യൂണിയൻ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
അടിമാലി 
മാങ്കുളത്ത് ആരോഗ്യവകുപ്പിലെ വനിതാ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തില്‍ എൻജിഒ യൂണിയൻ പ്രതിഷേധിച്ചു. ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മാങ്കുളം കോഴിയിലാക്കുടിയിൽ ക്യാമ്പിനെത്തിയ വനിതാ ജീവനക്കാരെയാണ് പ്രദേശവാസിയായ യുവാവ് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ആരോഗ്യവകുപ്പ് പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ദുർഘട മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് സംരക്ഷണം ഒരുക്കണമെന്നും ജീവനക്കാരുടെ കൃത്യനിര്‍വഹണത്തിന് തടസം നിൽക്കുകയും ചെയ്‍തയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ജില്ലാ ട്രഷറർ പി എ ജയകുമാർ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ബി എൻ ബിജിമോൾ, ട്രഷറർ എസ് അരുൺ, ജോയിന്റ് സെക്രട്ടറി ഡിബിൻ എൽദോസ്, മാങ്കുളം യൂണിറ്റ് സെക്രട്ടറി ജെറിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top