നെടുങ്കണ്ടം
വീട്ടമ്മയുടെ പുരയിടത്തിലൈ കാലഹരണപ്പെട്ട ടാങ്ക് മാറ്റികിട്ടാൻ മന്ത്രി വി എൻ വാസവൻ ഇടപെട്ടു.മേലേചിന്നാർ സ്വദേശിഗ്രേസിക്കുട്ടി ചാക്കോ നെടുങ്കണ്ടം പഞ്ചായത്തിന്റെ കുടിവെള്ളപദ്ധതിയുടെ ഗുണഭോക്താവാണ്. തന്റെ പുരയിടത്തിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ടാങ്ക് കാലഹരണപ്പെട്ടെന്നും പുതിയൊരെണ്ണം അനുവദിച്ചു നൽകമെന്നും ആവശ്യപ്പെട്ടാണ് അദാലത്തിൽ എത്തിയത്. അപേക്ഷ പരിഗണിച്ച് മന്ത്രി വി എൻ വാസവൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പഴയ ടാങ്ക് മാറ്റി പുതിയതു നൽകാൻ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു. തന്റെ അപേക്ഷ എത്രയും പെട്ടെന്ന് പരിഗണിച്ച് പരിഹാരംകണ്ട മന്ത്രിക്കു നന്ദി പറഞ്ഞാണ് ഗ്രേസിക്കുട്ടി മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..