23 November Saturday

എൽഡിഎഫ് സർക്കാരുകൾക്കെതിരെ സംഘടിതാക്രമണം: കെ കെ ജയചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024
രാജകുമാരി
എപ്പോഴെല്ലാം സംസ്ഥാനത്ത് കമ്യൂണിസ്റ്റ്, ഇടത് സർക്കാരുകൾ അധികാരത്തിൽ വന്നിട്ടുണ്ടോ അപ്പോഴെല്ലാം സംഘടിത ആക്രമങ്ങളാണ് നടന്നിട്ടുള്ളതെന്നും നടന്നുകൊണ്ടിരിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ. രാജകുമാരിയിൽ എം കെ ജോയി രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലതുപക്ഷ രാഷ്ട്രീയ -മാധ്യമ പിന്തിരിപ്പൻ ശക്തികളെല്ലാം ചേർന്ന് അപവാദങ്ങൾ പ്രചരിപ്പിക്കുന്നു. ഒരു നുണ പൊളിഞ്ഞാൽ അടുത്ത നുണ പരമ്പരകൾ തന്നെ സൃഷ്ടിക്കുകയാണ്. സ്വർണക്കടത്ത് ഉദാഹരണം മാത്രം. വിമോചന സമരങ്ങൾ മുതൽ വിസ്മരിക്കാനാവില്ല. എന്നാൽ വികസനവും ക്ഷേമവും മുൻ നിർത്തിയുള്ള ബദൽ നയങ്ങളിലൂടെ മുന്നേറിയ പിണറായി സർക്കാർ കൂടുതൽ വോട്ടും സീറ്റും നേടി വീണ്ടും അധികാരത്തിലെത്തി. മൂന്നാമതും അധികാരത്തിൽ വരുമെന്ന പേടിയാണ് ഒന്നൊന്നായി അപവാദകഥകൾ മെനഞ്ഞു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന് അർഹമായ തൊന്നും നൽകാതെ ജനതയെ ബുദ്ധിമുട്ടിക്കുകയാണ്. ഒടുവിൽ വയനാട് ദുരിത ബാധിതരെയും വഞ്ചിച്ചു. ആദ്യം അനുവദിക്കുന്ന തുക പോലും പിന്നീട് എടുക്കാൻ സമ്മതിക്കുന്നില്ല. 
 പാർടി സമ്മേളനങ്ങൾ നടക്കുമ്പോൾ ഇല്ലാക്കഥകൾ മെനയുന്നു. പാർടിക്കെതിരായി നുണപ്രചാരണം നടക്കുന്നു. കൃത്യമായി സംഘടനാ സമ്മേളനങ്ങൾ നടത്തുന്ന പാർടിക്ക് ജനാധിപത്യമില്ലെന്നാണ് ഒരു ഘട്ടത്തിലും സമ്മേളനം നടത്താതിരിക്കുന്ന കോൺഗ്രസും സംഘവും പറയുന്നത്. പാർടിയെ അടിക്കാനുള്ള ആയുധമായി അൻവറിനെപോലും കമ്യൂണിസ്റ്റ് വിരുദ്ധർ ഉപയോഗിക്കുന്നു. സ്വർണം പൊട്ടിക്കൽ കേസിൽ പൊലീസ് അന്വേഷണം ശരിയായി പോകുമ്പോൾ വഴിതിരിച്ചുവിട്ട് നിക്ഷിപ്ത താൽപ്പര്യം സംരക്ഷിക്കാനാണ് അൻവർ ശ്രമിക്കുന്നത്. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നുവെന്ന് ആരോപിക്കുന്നവരാണിപ്പോൾ മലപ്പുറത്തിനും മുസ്ലിം വിഭാഗത്തിനുമെതിരാണെന്ന് പരസ്പരവിരുദ്ധ നുണകൾ പ്രചരിപ്പിക്കുന്നതെന്നും കെ കെ ജയചന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top