രാജകുമാരി
രക്തസാക്ഷി എം കെ ജോയിയുടെ ദീപ്തസ്മരണ പുതുക്കി. നൂറുകണക്കിനാളുകൾ പങ്കെടുത്ത വൻറാലിയും പൊതുസമ്മേളനവും ഉൾപ്പെടെ വിപുലമായ പരിപാടികളോടെയാണ് സഖാവിന്റെ 43–ാമത് രക്തസാക്ഷിദിനാചരണം സംഘടിപ്പിച്ചത്.
വിവിധ മേഖലകളിൽനിന്ന് എത്തിയ ചെറുപ്രകടനങ്ങൾ പഞ്ചായത്ത് മൈതാനിയിൽ ഒത്തുചേർന്ന പൊതുപ്രകടനമായി എം കെ ജോയി രക്തസാക്ഷി സ്മാരകത്തിലെത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് പുഷ്പാർച്ചനയും നടത്തി.
അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം പി രവി അധ്യക്ഷനായി. എം എം മണി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സെക്രട്ടറിയറ്റംഗങ്ങളായ വി എൻ മോഹനൻ, ഷൈലജ സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ വി ബേബി, വി എ കുഞ്ഞുമോൻ, സുമ സുരേന്ദ്രൻ, ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, എം ആർ രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു, എം പി പുഷ്പരാജൻ, എ പി രവീന്ദ്രൻ, പി രാജാറാം, എസ് മുരുകൻ എന്നിവർ സംസാരിച്ചു. കെ കെ തങ്കച്ചൻ സ്വാഗതവും കെ ജെ സിജു നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..