തൊടുപുഴ
സിപിഐ എം തൊടുപുഴ ഈസ്‌റ്റ്, വെസ്റ്റ് ഏരിയ പ്രതിനിധി സമ്മേളനങ്ങൾ തിങ്കളാഴ്‍ച ആരംഭിക്കും. കുമാരമംഗലം കെ എൻ കുമാരമംഗലം നഗറിലാണ് (എൻഎസ്എസ് ഓഡിറ്റോറിയം) ഈസ്റ്റ് ഏരിയ സമ്മേളനം. വെസ്റ്റ് ഏരിയ സമ്മേളനം മുട്ടം സീതാറാം യെച്ചൂരി നഗറിലും(ശക്തി തീയറ്റർ). രാവിലെ ഒമ്പതിന് പ്രതിനിധികളുടെ രജിസ്‍ട്രേഷൻ. തുടർന്ന് പതാക ഉയർത്തൽ. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‍പാർച്ചന. 10ന് ഈസ്റ്റ് സമ്മേളനം എം എം മണി എംഎൽഎയും വെസ്റ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രനും ഉദ്ഘാടനംചെയ്യും. സമ്മേളനങ്ങളിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എസ് മോഹനൻ, ആർ തിലകൻ, എം ജെ മാത്യു, ഷൈലജ സുരേന്ദ്രൻ, കെ വി ശശി, വി എൻ മോഹനൻ, വി വി മത്തായി, റോമിയോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.
ഈസ്റ്റ് ഏരിയയിലെ 10 ലോക്കൽ കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുത്ത 125 പ്രതിനിധികളും 21 ഏരിയ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 146 പ്രതിനിധകളും വെസ്റ്റിൽ എട്ട് ലോക്കൽ കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുത്ത 100 പ്രതിനിധികളും 19 ഏരിയ കമ്മിറ്റിയംഗങ്ങളുമടക്കം 119 പ്രതിനിധികളും പങ്കെടുക്കും. സമ്മേളനം ചൊവ്വാഴ്‍ചയും തുടരും. ബുധനാഴ്‍ച കെ എസ്‍ കൃഷ്‍ണപിള്ള രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് കരിമണ്ണൂരിലാണ് പ്രകടനവും പൊതുസമ്മേളനവും. പൊതുസമ്മേളനം വൈകിട്ട് അഞ്ചിന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും.
ഏരിയ സമ്മേളനങ്ങൾക്ക് മുന്നോടിയായി തൊടുപുഴയിലും മൂലറ്റത്തും പതാക ദിനമാചരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലും ഈസ്റ്റ് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ കാരിക്കോട് നൈനാര് പള്ളി ജങ്ഷനിലും പതാകയുയർത്തി. മൂലമറ്റത്ത് ഏരിയ സെക്രട്ടറി ടി കെ ശിവൻനായർ ചേറാടി ബ്രാഞ്ചിലും പതാകയുയർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..