25 December Wednesday
ക്രിസ്മസ് - പുതുവത്സരാഘോഷം

മഞ്ഞലയിൽ മൂന്നാർ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024
മൂന്നാർ 
 ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്ക്. വിദേശിയരും സ്വദേശിയരും ഉൾപ്പെടെ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഈ ദിവസങ്ങളിൽ എത്തിപ്പെടുന്നത്. മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും ഭൂ ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്ക്. രിഭാഗം  കോട്ടേജുകളും,  റിസോർട്ടുകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗൈഡുകൾക്ക് ചാകര. വഴിയോര കച്ചവട സ്ഥാപനങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
 കുളിർകാലമായതിനാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആവശ്യാനുസരണം ചൂട് വസ്ത്രങ്ങൾ തെരഞ്ഞെടുക്കാം. വൈകുന്നേരങ്ങളിൽ കമ്പിളി വസ്ത്രങ്ങൾ കച്ചവടം ചെയ്യുന്ന വഴി വാണിഭക്കാർക്ക് ഇതുവഴി നല്ല വരുമാനം ലഭിക്കുന്നു. ബസുകളിൽ എത്തുന്ന സഞ്ചാരികൾ അധികവും പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് ജീപ്പ്, ഓട്ടോ റിക്ഷ പിടിച്ചാണ് പോകുന്നത്. വരയാടുകളുടെ ആവാസ കേന്ദ്രം എന്നറിയപ്പെടുന്ന രാജമലയിൽ നൂറ്ക്കണക്കിന് സഞ്ചാരികളാണ് എത്തിപ്പെട്ടത്. വരയാടുകളെ തൊട്ടടുത്ത് കാണാൻ കഴിയുമെന്നത് രാജമലയിലെ മാത്രം പ്രത്യേകതയാണ്. സഞ്ചാരികൾക്കായി പ്രത്യേകം ബസുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ബഗ്ഗി കാറുകളുമുണ്ട്. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവടങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. മാട്ടുപ്പെട്ടിയിലെ പ്രധാന വിനോദമായ മ്പോട്ടിങ് ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. അപൂർവമായി ഡാമിനു സമീപത്തും റോഡരുകിലുള്ള പുൽമേടുകളിലും എത്തുന്ന കാട്ടാനകൾ സഞ്ചാരികളിൽ കൗതുകമുണത്തുന്നു. മൂന്നാർ ഹെഡ് വർക്ക്സ് ഡാമിനു സമീപത്ത് പ്രവർത്തിക്കുന്ന ഹൈഡൽ പാർക്ക്, ദേവികുളം റോഡിൽ പ്രവർത്തിക്കുന്ന ഡിടിപിസിയുടെ ബൊട്ടാണിക്കൽ ഗാർഡൻ, മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന കെഎഫ്ഡിസിയുടെ പൂന്തോട്ടം, ഫോട്ടോ പോയിന്റ് തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടു. മൂന്നാറിലെ താപനില  താഴ്ന്ന്  രണ്ട് ഡിഗ്രി സെൽഷ്യസിൽ എത്തിയതറിഞ്ഞ്  തണുപ്പ് അനുഭവിക്കുന്നതിനും മഞ്ഞ് വീഴ്ച കണ്ട് ആസ്വദിക്കുന്നതിനും സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top