25 December Wednesday

ഈ പുഞ്ചിരിയിലുണ്ട് 
സര്‍ക്കാരിന്റെ കരുതല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

കർഷകത്തൊഴിലാളി പെൻഷനുമായി ചിത്തിരപുരം 
മാതിരംപിള്ളിൽ കെ എൻ ശാന്ത

അടിമാലി 
ആഘോഷകാലത്തും സാധാരണക്കാ രെചേർത്ത് പിടിച്ച് സർക്കാരിന്റെ കരുതൽ. ക്രിസ്മസ് പ്രമാണിച്ച്  സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ വിതരണം ചെയ്ത് ആഘോഷരാവുകൾക്ക് മാറ്റ് കൂട്ടുകയാണ്. ചിത്തിരപുരം മാതിരംപിള്ളിയിൽ കെ എൻ ശാന്തയ്ക്ക് സന്തോഷം അടക്കാനാവുന്നില്ല. 
കല്ലാർ സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി കർഷകതൊഴിലാളി പെൻഷൻ കൈയിൽ കൊടുക്കുമ്പോൾ നിറഞ്ഞചിരിയാണ് കാണാനായത്. ജോലി ചെയ്ത് ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ കഴിയാത്തവർ, രോഗബാധിതരായി കഴിയുന്നവർ. നിറ കണ്ണുകളോടെ ഏറ്റുവാങ്ങുകയാണ് സർക്കാരിന്റെ ചേർത്തുപിടിക്കൽ. 91 കാരിയായ കാർത്തിയമ്മ പറയുന്നത് പണം നൽകുന്ന ആൾക്ക് അതിനുള്ളപുണ്യം കിട്ടുമെന്നതാണ്. അവരുടെ സന്തോഷം നിറഞ്ഞ ചിരിയിൽ സാർഥകമാകുന്നു സർക്കാർ തീരുമാനം. അതോടൊപ്പം സർക്കാരിന്റെ  ക്രിസ്മസ്, പുതുവത്സര വിപണികളും ജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്നു. സബ്സിഡി സാധനങ്ങളടക്കം വാങ്ങാൻ വലിയ തിരക്കാണ് വിപണികളിൽ അനുഭവപ്പെടുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top