ചെറുതോണി
കാലവർഷം കനത്തതോടെ ജലസമൃദ്ധമായ പുന്നയാർകുത്ത് വെള്ളച്ചാട്ടം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ മൈലപ്പുഴയിൽനിന്ന് പഴയരിക്കണ്ടം പുഴ നാലുകിലോമീറ്ററോളം വശ്യമായൊഴുകി പുന്നയാറിലെത്തുമ്പോൾ വന്യമായ വെള്ളച്ചാട്ടമായിത്തീരുന്നു. നൂറടിയിലധികം ഉയരത്തിൽനിന്ന് താഴേയ്‌ക്ക് പതിക്കുന്ന വെള്ളം, പാറകളിൽ തട്ടി പതഞ്ഞൊഴുകുന്നത് കാണേണ്ട കാഴ്ചതന്നെ.
നിരവധി ആളുകളാണ് അവധി ദിവസങ്ങളിൽ ഇവിടേക്കെത്തുന്നത്. എന്നാൽ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ടൂറിസം മേഖലയെ പിന്നോട്ടടിക്കുന്നു. വാഹനം എത്തുന്നിടത്തുനിന്ന് ദുർഘടപാതയിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് വേണം ഇവിടെയെത്താൻ. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ തയാറായാൽ ജില്ലയിലെതന്നെ മികച്ച ടൂറിസം കേന്ദ്രമാക്കി പുന്നയാർകുത്തിനെ മാറ്റാൻ കഴിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..