26 December Thursday

പടയപ്പ പോയപ്പോള്‍ ദാ ഒറ്റക്കൊമ്പൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

കല്ലാർ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപമെത്തിയ ഒറ്റക്കൊമ്പൻ

മൂന്നാർ 
മൂന്നാറിന് സമീപം കല്ലാർ എസ്റ്റേറ്റിൽ ചുറ്റിത്തിരിയുന്ന ഒറ്റക്കൊമ്പൻ ജനങ്ങളില്‍ ഭീതി പരത്തുന്നു. പടയപ്പയായിരുന്നു ഈ മേഖലയിലെ പ്രധാനി. എന്നാൽ രണ്ടുമാസമായി പടയപ്പ മറ്റ് മേഖലകളിലേക്ക് പോയതോടെ ഒറ്റക്കൊമ്പുള്ള കാട്ടാനയാണ് ആശങ്കയാകുന്നത്. 
മൂന്നാർ പഞ്ചായത്തിന്റെ മാലിന്യ സംസ്‍കരണ കേന്ദ്രം മുതൽ കല്ലാർ എസ്റ്റേറ്റ് വരെയുള്ള പ്രദേശങ്ങളിലാണ് ഒരാഴ്‍ചയായി ഒറ്റക്കൊമ്പൻ ചുറ്റിക്കറങ്ങി നടക്കുന്നത്. പട്ടാപ്പകൽ കല്ലാർ എസ്റ്റേറ്റിൽ ഫാക്ടറി പരിസരത്തും മാനേജറുടെ ബം​ഗ്ലാവിന് സമീപവും തൊഴിലാളികൾ താമസിക്കുന്ന ലയത്തിനരികിലും എത്തുന്നുണ്ട്. 
രാത്രികളില്‍ മൂന്നാറിൽനിന്നും ജോലി കഴിഞ്ഞ് വാഹനങ്ങളിൽ പോകുന്നവർ ഭയപ്പാടിലാണ്. എസ്റ്റേറ്റിൽ ജോലിക്ക് പോകുന്ന തൊഴിലാളികളും ഒറ്റക്കൊമ്പന്റെ അക്രമണം ഭയക്കുന്നു. ഒറ്റക്കൊമ്പനെ പ്രദേശത്തുനിന്നും തുരത്താൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top