22 December Sunday

കുടിയേറ്റ ജനതയ്ക്ക് ആശ്വാസം: 
ആദ്യഘട്ടത്തിൽ 506 പട്ടയങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024
ഇടുക്കി/നെടുങ്കണ്ടം
ജില്ലയിലെ വിവിധ ഭൂമി പതിവ് ഓഫീസുകളിൽനിന്ന് നാലാം 100 ദിനകർമപരിപാടിയിൽ  ഉൾപ്പെടുത്തി  2941 കുടുംബങ്ങൾക്ക്‌ പട്ടയം നൽകും. ഇതിൽ വ്യാഴാഴ്ച  506 പട്ടയങ്ങളാണ് ഇടുക്കി, ഉടുമ്പൻചോല  പട്ടയമേളകളിലായി വിതരണം ചെയ്യുക. 
    302 പട്ടയങ്ങൾ ഇടുക്കി മേളയിലും 204 പട്ടയങ്ങൾ ഉടുമ്പൻചോല മേളയിലും വിതരണം ചെയ്യും. ശേഷിക്കുന്ന  2435 പട്ടയങ്ങൾ വരുംമാസങ്ങളിൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ ഇടുക്കി, തൊടുപുഴ താലൂക്കുകളിലെ അർഹരായവർക്കുള്ള വ്യാഴം  രാവിലെ 10 ന് ചെറുതോണി ടൗൺഹാളിൽ വിതരണം ചെയ്യും. പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ പട്ടയ വിതരണം  പകൽ  2.30 ന് ഉടുമ്പൻചോല മിനി സിവിൽ സ്റ്റേഷനിലും നടക്കും. റവന്യു   മന്ത്രി കെ രാജൻ പട്ടയമേള  ഉദ്ഘാടനം ചെയ്യും.  മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. എംഎൽഎമാരായ എം എം മണി, വാഴൂർ സോമൻ, അഡ്വ. എ  രാജ, പി ജെ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, കലക്ടർ വി വിഗ്നേനേശ്വരി, സബ് കലക്ടർമാരായ അനൂപ് ഗാർഗ്, വി എൻ ജയകൃഷ്ണൻ, എ ഡി എം ഷൈജു പി ജേക്കബ്,  മറ്റ് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
നൂറ്ദിന കർമ പരിപാടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അഞ്ചാമത് പട്ടയമേളയാണിത്. 
പത്തുചെയിൻ മേഖലകളിലുൾപ്പെടെ 10 പട്ടയമേളകളിലായി 55,000 പട്ടയങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാർ അധികാരത്തിലേറിയതിന്ശേഷം  ജില്ലയിൽ 7458 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top