19 December Thursday

ജീവനക്കാരുടെയും 
അധ്യാപകരുടെയും അഖിലേന്ത്യാ 
പ്രതിഷേധ ദിനാചരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024
തൊടുപുഴ 
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാരുടെയും അധ്യാപകരുടെയും അഖിലേന്ത്യാ പ്രതിഷേധ ദിനാചരണം വ്യാഴാഴ്‌ച നടക്കും. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, കേന്ദ്ര-, സംസ്ഥാന ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, ഫെഡറലിസം സംരക്ഷിക്കുക, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‍കരണ കുടിശ്ശികകൾ അനുവദിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, കരാർ, പുറം കരാർ, ദിവസവേതന നിയമനങ്ങൾ അവസാനിപ്പിക്കുക, നിലവിലുള്ളവരെ സ്ഥിരപ്പെടുത്തുക, വർഗീയതയെ ചെറുക്കുക, ആദായനികുതി വരുമാന പരിധി ഉയർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷൻ രാജ്യവ്യാപകമായി അഖിലേന്ത്യ പ്രതിഷേധ ദിനമാചരിക്കുന്നത്. എഫ്എസ്ഇടിഒ ജില്ലാ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിക്കും. ജില്ലയിൽ തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ പകൽ 11നാണ് ധർണ. പ്രകടനവും നടത്തും. പ്രകടനത്തിലും ധർണയിലും ജില്ലയിലെ മുഴുവൻ ജീവനക്കാരും അധ്യാപകരും അണിനിരക്കണമെന്ന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് കെ ആർ ഷാജിമോനും സെക്രട്ടറി സി എസ് മഹേഷും അഭ്യർഥിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top