19 November Tuesday
കെജിഎൻഎ ജില്ലാ സമ്മേളനം

സര്‍ക്കാര്‍ ആശുപത്രികളിൽ ഭൗതിക സാഹചര്യങ്ങളും 
ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കെജിഎന്‍എ ജില്ലാ സമ്മേളനം തൊടുപുഴയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍​ഗീസ് ഉദ്ഘാടനംചെയ്യുന്നു

തൊടുപുഴ
താലൂക്ക് –-ജില്ലാ ആശുപത്രികളിൽ ഭൗതിക സാഹചര്യങ്ങൾക്കൊപ്പം നഴ്സുമാരുടെയും അനുബന്ധ ജീവനക്കാരുടെയും നിയമനം നടത്തണമെന്ന്‌ കെജിഎൻഎ 67ാം ജില്ലാ സമ്മേളനം പ്രമേയത്തിലൂട ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാരുടെ തസ്തിക സൃഷ്‍ടിച്ച് നിയമനം നടത്തുക, ഇടുക്കി മെഡിക്കൽ കോളേജിന്റെ ഭൗതിക സൗകര്യങ്ങൾ ഉയർത്തി ജീവനക്കാരെ നിയമിക്കുക, തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുക തുടങ്ങിയ പ്രമേയങ്ങളും അം​ഗീകരിച്ചു. 
തൊടുപുഴ പാപ്പൂട്ടി ഹാളിൽ നടന്ന സമ്മേളനം ജില്ലാ ആസൂത്രണ ബോർഡ്‌ ഉപാധ്യക്ഷൻ സി വി വർഗീസ് ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ എച്ച്‌ ഷൈല അധ്യക്ഷയായി. സി കെ സീമ, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്‌, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം എം ആർ രജനി, കെജിഎസ്എൻഎ ജില്ലാ സെക്രട്ടറി ജോമിൻ ടോമി, സഫ്‍ന സേവ്യർ എന്നിവർ സംസാരിച്ചു. വിരമിച്ച ബി ശാന്തിക്ക്‌( പീരുമേട്‌ താലൂക്ക് ആശുപത്രി സീനിയർ നഴ്സിങ്‌ ഓഫീസർ) യാത്രയയപ്പ് നൽകി. സംസ്ഥാന കലാ, കായിക മേളയിൽ ഒന്നാംസ്ഥാനം നേടിയ ജിൻസി എം ജോബിനും മനു ചന്ദ്രനും ഉപഹാരങ്ങൾ സമ്മാനിച്ചു. മികച്ച ഏരിയക്കുള്ള ഉപഹാരം അടിമാലിക്ക് കൈമാറി. 
പകൽ രണ്ടിന്‌ നടന്ന പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷൈനി ആന്റണി ഉദ്ഘാടനംചെയ്‍തു. ജില്ലാ വൈസ് പ്രസിഡന്റ്‌ എസ്‌ രാമുത്തായി അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗം ജാൻസി തോമസ്, സംസ്ഥാന കമ്മിറ്റിയംഗം പി കെ ഷീമോൾ, ജില്ലാ ജോയിന്റ് സെക്രട്ടറി സ്‍മിത കുമാർ എന്നിവർ സംസാരിച്ചു. കെജിഎൻഎ ചേര്‍ത്ത ദേശാഭിമാനി പത്ര വാര്‍ഷിക വരിസംഖ്യയും ലിസ്റ്റും എം ആര്‍ രജനിയില്‍നിന്ന് സി വി വര്‍​ഗീസ് ഏറ്റുവാങ്ങി. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top