27 December Friday

പുലി പശുവിനെ 
ആക്രമിച്ചു കൊന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024
മൂന്നാർ
മൂന്നാർ–മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടിക്കാട് ഡിവിഷനിൽ  രാവിലെ മേയാന്‍ വിട്ട പശുവിനെ പുലികൊന്നു. ഡിവിഷനിലെ താമസക്കാരനായ മുരുകന്റെ പശുവാണ് ചത്തത്.  ഒരാഴ്ച മുമ്പ് ഗ്രാംസ്ലാന്റ് എസ്റ്റേറ്റിൽ താമസിക്കുന്ന  മീരാന്‍ മൊയ്തീന്റെ പശുവിനെ കാണാതായി. നാട്ടുകാർ അന്വേഷിച്ചിട്ടും പശുവിനെ ഇതുവരെയും കണ്ടെത്താനായില്ല.  രണ്ട് വർഷത്തിനിടെ പത്തോളം പശുക്കള്‍ വന്യജീവിയാക്രമണത്തില്‍ ചത്തതായി  നാട്ടുകാർ പറഞ്ഞു. 
      പകല്‍ സമയത്തും വന്യജീവിയാക്രമണം ഉണ്ടായതോടെ തൊഴിലാളി കുടുംബങ്ങൾ  ആശങ്കയിലാണ്. ഇവിടെ എ ഐ സാങ്കേതിക വിദ്യയിലുള്ള വേലികൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top