26 November Tuesday

സിപിഐ എം തൊടുപുഴ ഈസ്റ്റ്, വെസ്റ്റ് 
ഏരിയ പ്രതിനിധി സമ്മേളനങ്ങള്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

സിപിഐ എം തൊടുപുഴ ഈസ്റ്റ് ഏരിയ പ്രതിനിധി സമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

തൊടുപുഴ
സിപിഐ എം തൊടുപുഴ ഈസ്റ്റ്, വെസ്റ്റ് ഏരിയ സമ്മേളനങ്ങൾക്ക് പ്രൗഢോജ്വല തുടക്കം. ഈസ്റ്റിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം കെ എൻ കുമാരമം​ഗലം ന​ഗറിൽ(കുമാരമം​ഗലം എൻഎസ്എസ് ഓഡിറ്റോറിയം) എം എം മണി എംഎൽഎയും വെസ്റ്റിൽ സീതാറാം യെച്ചൂരി ന​ഗറിൽ(മുട്ടം ശക്തി തീയറ്റർ) സംസ്ഥാന സെക്രട്ടറിയറ്റം​ഗം കെ കെ ജയചന്ദ്രനും ഉദ്ഘാടനംചെയ്‍തു. ഈസ്റ്റിൽ ഡോ. വി ബി വിനയൻ  താൽക്കാലിക അധ്യക്ഷനായി. മുതിർന്ന പാർടി അം​ഗം അഡ്വ. എൻ ചന്ദ്രൻ പതാക ഉയർത്തി.  പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‍പാർച്ചന നടത്തി.  
 എം എസ് ശരത് രക്തസാക്ഷി പ്രമേയവും ടി ബി സുബൈർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം എം മാത്യു സ്വാ​ഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സി വി വർ​ഗീസ്, സെക്രട്ടറിയറ്റം​ഗങ്ങളായ ആർ തിലകൻ, എം ജെ മാത്യു, ഷൈലജ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കുന്നു. ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. വി ബി വിനയൻ, അഭിരാമി എസ് കുമാർ, കെ കെ മനോജ്, എ എ പത്രോസ്, എം പി ഷൗക്കത്തലി എന്നിവരാണ് പ്രസീഡിയം. വിവിധ കമ്മിറ്റികൾ–- പ്രമേയം: ലിനു ജോസ് (കൺവീനർ), ഡോ. കെ കെ ഷാജി, അഡ്വ. പി എസ് ബിജു, മായാ സുരേഷ്, ബിൻസി അലി. മിനിട്സ്‍: എം എം മാത്യു(കൺവീനർ), സഫിയ ബഷീർ, എം എം റഷീദ്, കെ പി സന്തോഷ്, കെ സി ജോർജ്. ക്രഡൻഷ്യൽ: പി ജെ രതീഷ്(കൺവീനർ), കെ ജയ, പി എം നാരായണൻ, അനൂഫ് കെ ഫിറോസ്, ടി കെ സുകു. രജിസ്‍ട്രേഷൻ: സബീന ബിഞ്ചു(കൺവീനർ), സിനോജ് ജോസ്, എൻ എസ് അബ്ദുൾ റസാഖ്, സുമ ജോയി, ഷീല ദീപു. സമ്മേളനം  ചൊവ്വാഴ്‍ചയും തുടരും. 
 
തൊടുപുഴ വെസ്‌റ്റ്‌ 
തൊടുപുഴ വെസ്റ്റിൽ കെ എം ബാബു താൽക്കാലിക അധ്യക്ഷനായി.  മുതിർന്ന അംഗം എം കുമാരൻ പതാക ഉയർത്തി.  പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‍പാർച്ചന നടത്തി.  കെ ആർ ഷാജി രക്തസാക്ഷി പ്രമേയവും ആർ പ്രശോഭ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ പി സുനീഷ് സ്വാ​ഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയം​ഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റം​ഗങ്ങളായ വി വി മത്തായി, റോമിയോ സെബാസ്റ്റ്യൻ, പി എസ് രാജൻ, വി എൻ മോഹനൻ, കെ വി ശശി, ജില്ലാ കമ്മിറ്റിയം​ഗങ്ങളായ കെ എൽ ജോസഫ്, ടി കെ ശിവൻനായർ എന്നിവർ പങ്കെടുക്കുന്നു. കെ എം ബാബു, കെ ആർ ഷാജി, ശാന്ത ​ഗോപിനാഥ് എന്നിവരാണ് പ്രസീഡിയം. വിവിധ കമ്മിറ്റികൾ–- പ്രമേയം: എം ആർ സഹജൻ(കൺവീനർ), ആർ പ്രശോഭ്, കെ ജി ദിനകർ, കെ പി സുലോചന, ആശ വർ​ഗീസ്. 
മിനിട്സ്‍: കെ വി ജോയി(കൺവീനർ), എം മധു, കെ പി ഹരിദാസ്, എ എൻ ചന്ദ്രബാബു. ക്രഡൻഷ്യൽ: വി ബി ദിലീപ്കുമാർ(കൺവീനർ), എം ജി സുരേന്ദ്രൻ, ഷൈനു സൈമൺ,  ടിനു ശശി, പി വി ഷിബു. ​ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും ആരംഭിച്ചു. സമ്മേളനങ്ങൾ ചൊവ്വാഴ്‍ചയും തുടരും. ബുധനാഴ്‍ച കെ എസ് കൃഷ്‍ണപിള്ള രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് കരിമണ്ണൂരിലാണ് പ്രകടനവും പൊതുസമ്മേളനവും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top