08 September Sunday

ഭൂപ്രശ്‌ന പരിഹാരത്തിന് എല്‍ഡിഎഫിന്റെ 
നിരന്തര ഇടപെടൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

തിരുവനന്തപുരത്ത് മന്ത്രി റോഷി അഗസ്റ്റിൻ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് എന്നിവരുടെ 
നേതൃത്വത്തിൽ എൽഡിഎഫ് നേതാക്കൾ മന്ത്രി എ കെ ശശീന്ദ്രനുമായി ചർച്ച നടത്തുന്നു

ഇടുക്കി
കോൺഗ്രസ് സർക്കാരുകളും യുഡിഎഫും സൃഷ്ടിച്ച ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്കുള്ളപരിഹാരത്തിന് എൽഡിഎഫ് നേതൃത്വം നടത്തിയത് സമാനതകളില്ലാത്ത ഇടപെടൽ. 
വന സംരക്ഷണ നിയമങ്ങളും ഭൂപതിവ് ചട്ടങ്ങളും പശ്ചിമഘട്ട റിപ്പോർട്ടുകളുമെല്ലാം വിവിധ ഘട്ടങ്ങളിൽ കോടതി കയറുകയും കർഷകർക്ക് വിനയാവുകയുമായിരുന്നു. 2023ലെ വനസംരക്ഷണ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വകുപ്പ് മന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും നിരന്തരം ചർച്ചകൾ നടത്തി. ജനവിരുദ്ധ നിലപാടുകൾ ഉണ്ടാകില്ലെന്നും ഒരിഞ്ചുഭൂമി പോലും അധികമായി ഏറ്റെടുക്കില്ലെന്നും കഴിഞ്ഞദിവസത്തെ ചർച്ചയിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉറപ്പുനൽകിയിട്ടുണ്ട്.
2023ലെ ഭേദഗതിപ്രകാരം വനമല്ലാത്ത പട്ടയം ലഭിച്ചിട്ടുള്ള ഭൂമി, പട്ടയം നൽകുന്നതിനായി മാറ്റിവച്ചിട്ടുള്ള ഭൂമി, ഏലംകൃഷിക്കായി മാറ്റിവച്ചിട്ടുള്ള ഭൂമി, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററിൽ റോഡായും മറ്റും 1996ന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള ഭൂമി, മരങ്ങൾ വച്ചുപിടിപ്പിച്ചിരുന്ന കൃഷിഭൂമി തുടങ്ങിയവ വനത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നു. ഇവ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തര നടപടി ഉണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
തുടർചർച്ചകൾക്കായി തദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, കൃഷിവകുപ്പ് ഡയറക്ടർ, ലേബർ കമീഷണർ, ലാൻഡ് ബോർഡ് കമീഷണർ, ഫോറസ്റ്റ് കൺസർവേറ്റർ എന്നിവരെക്കൂടി ഉൾപ്പെടുത്തി സമിതി വിപുലീകരിച്ചു. ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് പ്രതിനിധികളുടെ നിർദേശങ്ങളും തേടും. ആഗസ്ത് രണ്ടിന് ചേരുന്ന വനംവകുപ്പ് ഉന്നതതലയോഗത്തിൽ അനുകൂലമായ തീരുമാനമുണ്ടാകും.
കേരളത്തിൽ സ്വാഭാവിക വനങ്ങളുടെ പുനസ്ഥാപനം അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്. വന്യജീവികളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനും വനത്തിനുള്ളിൽതന്നെ ഭക്ഷണവും ജലവും ഉറപ്പാക്കാനും സാധിക്കും. ഇതിലൂടെ ജനവാസ മേഖലകളിലേക്കള്ള വരവ് കുറയ്ക്കാനാകും. മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാനും മലയോരമേഖലയിൽ സമാധാന അന്തരീക്ഷം ഉണ്ടാകാനും സഹായിക്കും. ജില്ലയിലെ കർഷകരുടെ ഭൂപ്രശ്നം അടക്കമുള്ള വ പരിഹരിക്കാൻ നിരവധി തവണ യാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയത്. ചില കാര്യങ്ങൾക്ക് കോടതിയിൽ തന്നെ കക്ഷിചേരുകയുമുണ്ടായി. ഇത്തവണ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, എൻസിപി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ തുടങ്ങിയവരാണ് വനം മന്ത്രിയുമായി നേരിട്ട് ചർച്ചകൾ നടത്തിയത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top