23 December Monday

ശാസ്ത്രീയ മാലിന്യ നിർമാർജനത്തിന് വണ്ടിപ്പെരിയാറിൽ കർശന നടപടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
വണ്ടിപ്പെരിയാർ
വണ്ടിപ്പെരിയാർ പഞ്ചായത്തിൽ ശാസ്ത്രീയ മാലിന്യ നിർമാർജനത്തിന് നടപടി ആരംഭിച്ചു. 2025 മാർച്ച് 30ന് സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സർക്കാർ നിർദേശിക്കുന്ന പ്രവർത്തികൾ വണ്ടിപ്പെരിയാർ പഞ്ചായത്തിൽ സമയബന്ധിതമായി നടന്നുവരുന്നു. മാലിന്യം തരംതിരിക്കാതെ ലഭിക്കുന്നതിനാൽ പ്ലാന്റിലെ പ്രവർത്തനങ്ങൾക്ക് നേരിട്ട തടസം മാറ്റുന്നതിന് ഉറവിടത്തിൽതന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി സംഘടനകളുടെ പൂർണ പിന്തുണയുമുണ്ട്‌. കഴിഞ്ഞ മാസം രണ്ട് ലക്ഷം രൂപയാണ് പിഴചുമത്തിയത്.  പിഴ അടയ്‌ക്കാത്തവർക്കെതിരെ നിയമ നടപടി ആരംഭിക്കും.
നിയമലംഘനം: വീഡിയോയ്ക്ക്‌ സമ്മാനം
പൊതുനിരത്തിലും ജലസ്രോതസിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ വീഡിയോ നൽകുന്നവർക്ക് 2500 രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചതോടെ നിരവധി പേർ നിയമലംഘകരുടെ വീഡിയോ നൽകി. ഇതോടെ വണ്ടിപ്പെരിയാർ ബസ്റ്റാന്റും   ഏറെക്കുറെ മാലിന്യമുക്തമായി. നിയമലംഘകരുടെ വീഡിയോ 9746100378, 9287922000 എന്നീ നമ്പരുകളിൽ നൽകണമെന്നും പേരുവിവരങ്ങൾ രഹസ്യമായി സൂ ശാസ്ത്രീയ മാലിന്യ നിർമാർജനത്തിന് വണ്ടിപ്പെരിയാറിൽ കർശന നടപടിക്ഷിക്കുമെന്നും സെക്രട്ടറി അറിയിച്ചു. കൂടാതെ തരംതിരിക്കാതെ മാലിന്യം നൽകുന്നവർ, ഹരിതകർമ്മ സേനക്ക് യൂസർഫീസ് നൽകാത്തവർ, ജലസ്രോതസിലും പൊതുനിരത്തിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ 10,000 മുതൽ 50,000 രൂപ വരെയുള്ള പിഴ ഈടാക്കും. 
വിവിധ സംഘടനകളുടെ പിന്തുണയോടെ പൊതുവഴികൾ, ജലസ്രോതസുകൾ എന്നിവ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്‌. വണ്ടിപ്പെരിയാർ ഗവ. എൽപി സ്കൂളിലേക്കുള്ള വഴി പൂർണമായും മാലിന്യമുക്തമാക്കി,
 മാലിന്യ പ്ലാന്റിൽ ക്യാമറയും ഫയർ എക്സ്റ്റിൻകൃഷറും രാത്രികാലങ്ങളിൽ വെളിച്ചത്തിനായി ലൈറ്റുകളും സ്ഥാപിച്ചു. പ്ലാന്റ് കൂടുതൽ നവീകരിക്കുന്നതിന് മിനി എംസിഎഫുകൾ സ്ഥാപിക്കുന്നതിനും പൊതുസ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നതിനും പുതിയ പദ്ധതികൾ തയാറാക്കി ജില്ലാ ആസൂത്രണ സമിതിക്ക്‌ നൽകിയിട്ടുണ്ട്. തുടർച്ചയായ ബോധവൽക്കരണം നടത്തിയിട്ടും സഹകരിക്കാത്ത വ്യക്തിക്കൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം ഉഷയും സെക്രട്ടറി ആർ അശോക് കുമാറും അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top