22 December Sunday

ജില്ലയിൽ 2941 പട്ടയം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ജില്ലാ പട്ടയമേള ചെറുതോണിയിൽ മന്ത്രി കെ രാജൻ ഉദ്ഘാടനംചെയ്യുന്നു

 ഇടുക്കി/നെടുങ്കണ്ടം

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി നടന്ന ജില്ലയിലെ പട്ടയമേളകൾ ചെറുതോണി ടൗൺഹാളിലും ഉടുമ്പൻചോല മിനി സിവിൽ സ്റ്റേഷനിലും മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും പട്ടയം, എല്ലാ സേവനങ്ങളും സ്‌മാർട്ട്‌ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക്‌ സർക്കാർ നടന്നടുക്കുന്നു. 2941 പട്ടയങ്ങൾ ഔപചാരികമായി വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചു. നാലാം നൂറുദിന കർമ പരിപാടി അവസാനിക്കുന്ന ഒക്‌ടോബർ 22ന്‌ മുമ്പ്‌ പൂർത്തിയാക്കും. 
സങ്കീർണ ഭൂപ്രശ്‌നങ്ങൾ നിരവധിയുള്ള ജില്ലയിൽ അവ പരിഹരിക്കാൻ സർക്കാർ മുൻഗണന നൽകി. ജില്ലയിലെ ഭൂപ്രശ്‌നങ്ങളിലെ സാങ്കേതിക തടസ്സങ്ങൾ നിയമപരമായി പരിഹരിക്കാനും അർഹരായവർക്ക്‌ പട്ടയം ലഭ്യമാക്കാനുമുള്ള നടപടികൾ സ്വീകരിച്ചു. കർഷകരുടെ സ്വന്തം ഭൂമിക്ക്‌ സ്ഥായിയായ അവകാശം ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ്‌ സർക്കാരിനുള്ളത്‌. 
ഓരോ ഭൂപ്രശ്‌നങ്ങളും പ്രത്യേകമായി പരിഗണിക്കുന്നതിനും യോഗ്യമായ കൈവശങ്ങൾക്ക്‌ പട്ടയം അനുവദിക്കുന്നതിനും അടിയന്തര ഇടപെടൽ നടത്തി. ഇടുക്കി, തൊടുപുഴ, പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ അർഹരായവർക്കുള്ള പട്ടയങ്ങളാണ്‌ വിതരണം ചെയ്‌തത്‌. 506 പട്ടയങ്ങളാണ് ഇടുക്കി, ഉടുമ്പൻചോല പട്ടയമേളകളിൽ വിതരണം ചെയ്‌തത്‌. ഇതിൽ 302 പട്ടയങ്ങൾ ഇടുക്കി മേളയിലും 204 പട്ടയങ്ങൾ ഉടുമ്പൻചോല മേളയിലും വിതരണം ചെയ്‌തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top