ചെറുതോണി
കോൺഗ്രസ് എംപിമാർ എല്ലാക്കാലവും ഇടുക്കിയെ രണ്ടാംതരം പൗരൻമാരായാണ് കണ്ടതെന്നും അതിന്റെ അവസാനത്തെ ഉദാഹരണമാണ് ചെറുതോണിയിലെ വളച്ചപാലമെന്ന് മുൻ എംപി അഡ്വ. ജോയ്സ് ജോർജ്. ചെറുതോണിയിൽ ജാഥാ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ചെറുതോണി പാലം ജനങ്ങളുടെ സ്വപ്നമായിരുന്നു. ചെറുകിട വ്യാപാരികളും ഗാന്ധിനഗർ കോളനി നിവാസികളും കർഷകരും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും എല്ലാവരും ആധുനിക സിഗ്നേച്ചർ പാലത്തിനുവേണ്ടി ആഗ്രഹിച്ചതാണ്. പാലത്തിന് ഫണ്ട് ലഭിച്ചപ്പോൾ ആഹ്ലാദിക്കുകയും ചെയ്തു. ഇരുവശങ്ങളിലും തടയണകളും ബോട്ടിങ്ങും വിശാലമായ പാർക്കിങ്ങും നടപ്പാതകളും ചേർന്നുള്ള സിഗ്നേച്ചർ പാലം ദേശീയമാധ്യമങ്ങളിൽ ശ്രദ്ധയുംനേടി.
കുറവൻ കുറത്തി മലനിരകൾക്ക് താഴെ മഹാപ്രളയമെടുത്ത ചെറുതോണി പട്ടണത്തെ പുനഃസൃഷ്ടിക്കാനുളള പദ്ധതിതന്നെ എംപിയില്ലാതാക്കി. ഇടുക്കിയിലെ കുടിയേറ്റ കർഷകരോട് എന്തുമാകാമെന്ന അഹാങ്കാരത്താലാണ് അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും ശീലമാക്കിയവർ നാടിന്റെ സ്വപ്നങ്ങളുടെ കടയ്ക്കൽ കത്തിവച്ചത്. ചെറുതോണി മുതൽ ആലിൻചുവട് വരെയുള്ള സംരക്ഷണ ഭിത്തിക്കും പാലത്തിനുമായാണ് 55 കോടി രൂപ തന്റെ കാലയളവിൽഅനുവദിപ്പിച്ചത്. എന്നാൽ പാലത്തിന്റെ അലൈൻമെന്റ് വളച്ച്കൂട്ടി പാലത്തെ വികൃതമാക്കി. കട്ടപ്പന റൂട്ടിൽ അന്ന് മാർക്ക് ചെയ്തിരുന്ന അലൈൻമെന്റ് ഭാഗം ഇപ്പോഴും ദൃശ്യമാണെന്നും ജോയ്സ് ജോർജ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..