03 December Tuesday
നാടകോത്സവത്തിന് തിരശീല വീണു

മനസ്സിൽ പതിഞ്ഞ കഥാപാത്രങ്ങളേറെ

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023
തൊടുപുഴ
മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ ത്രിദിന നാടകോത്സവം സമാപിച്ചു. മൂന്ന് നാടകങ്ങളാണ് അരങ്ങുവാണത്. ഒന്നാം ദിവസം തിരുവനന്തപുരം സൗപർണിക അവതരിപ്പിച്ച ‘മണികർണിക ’ ചരിത്ര നാടകം ശ്രദ്ധേയമായി. 
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച ഝാൻസി റാണിയുടെ കഥ  വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് അവതരിപ്പിച്ചത്. 
 രണ്ടാം ദിവസത്തെ നാടകം കോഴിക്കോട് സങ്കീർത്തനയുടെ "ചിറക് " ഒരു സാധാരണ മനുഷ്യന്റെ നേരനുഭവങ്ങളാ ണ് ചർച്ചചെയ്യുന്നത്. പ്രദീപ്കുമാർ കാവുന്തറയുടെ രചനയിൽ രാജീവൻ മമ്മിളി സംവിധാനം ചെയ്‌ത നാടകം മികവുറ്റതായി. മൂന്നാം ദിവസം കൊല്ലം അയനം "അവന
 
വൻ തുരുത്ത്’  അവതരിപ്പിച്ചു. ഹേമന്ദ് കുമാറിന്റെ രചനയിൽ രാജീവൻ മാമ്മിളിയുടെ കൈയ്യടക്കം ആകർഷകമാക്കി.  സംസ്ഥാന നാടകോത്സവം സംഘാടന മികവുകൊണ്ടും ജനകീയ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top