24 November Sunday
മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

തൊട്ടിയാർ ജലവൈദ്യുതി പദ്ധതി 
നാളെ നാടിന് സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഉള്‍ഭാഗം

ഇടുക്കി
40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ജലവൈദ്യുതി ഉൽപ്പാദനത്തിൽ വലിയ കുതിപ്പാണ് ഉണ്ടാകാൻ പോകുന്നത്. വർഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. പദ്ധതിയുടെ ഭാഗമായി ദേവിയാർ പുഴയ്‍ക്ക് കുറുകെ വാളറയിൽ 222 മീറ്റർ നീളത്തിലും ഏഴര മീറ്റർ ഉയരത്തിലുമുള്ള തടയണ നിർമിച്ചു. ഈ തടയണയിൽനിന്നുള്ള ജലമാണ്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനെടുക്കുക. 
നീണ്ടപാറയിൽ നിർമിച്ചിട്ടുള്ള നിലയത്തിൽ പെൻസ്‌റ്റോക്ക്‌ പൈപ്പുവഴി വെള്ളമെത്തിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കും വിധമാണ് പദ്ധതി ക്രമീകരണം. മന്ത്രി കെ കൃഷ്‍ണൻകുട്ടി അധ്യക്ഷനാകും. മന്ത്രി റോഷി അ​ഗസ്റ്റിൻ, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ എം എം മണി, അഡ്വ. എ രാജ, ആന്റണി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top