28 December Saturday
എം വി ​ഗോവിന്ദൻ ഉദ്ഘാടനംചെയ്യും

കെ എസ് കൃഷ്‍ണപിള്ള ദിനാചരണവും 
ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

സിപിഐ എം കരിമണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസ

തൊടുപുഴ 
കെ എസ്‌ കൃഷ്‌ണപിള്ളയുടെ 75–-ാം രക്തസാക്ഷിദിനം ബുധനാഴ്‍ച വിവിധ പരിപാടികളോടെ ആചരിക്കും. വൈകിട്ട് നാലിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. 
കോടിയേരി ബാലകൃഷ്‍ണന്റെ നാമധേയത്തിൽ നിർമാണം പൂർത്തിയാക്കിയ കരിമണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറി നാടിന് സമർപ്പിക്കും. ഓഫീസിനോടനുബന്ധിച്ചുള്ള എ രാധാകൃഷ്‌ണൻ സ്‌മാരക ഹാൾ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രനും ടി വി ചന്ദ്രൻ സ്‌മാരക ലൈബ്രറി എം എം മണി എംഎൽയും ഏരിയ കമ്മിറ്റി ഓഫീസ്‌ കോൺഫറൻസ്‌ ഹാൾ ജില്ലാ സെക്രട്ടറി സി വി വർഗീസും ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ കരിമണ്ണൂർ ഹൈസ്‌കൂൾ കവലയിൽനിന്ന്‌ പൊതുപ്രകടനം ആരംഭിക്കും. 
നിശ്‌ചല ദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യമേളങ്ങളും പൂക്കാവടിയും അണിനിരക്കും. ചുവപ്പ്‌ സേന മാർച്ച്‌ ഹൈസ്‌കൂൾ ജങ്‌ഷനിലെ പറയന്നിലം മൈതാനിയിൽനിന്ന്‌ ആരംഭിക്കും. തുടർന്ന് കരിമണ്ണൂർ സെന്റ്‌ മേരീസ്‌ ഫൊറോനപള്ളിക്ക്‌ സമീപമുള്ള വരിക്കശേരി മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. സമ്മേളനാനന്തരം സിനിമാ പിന്നണി ഗായിക പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റും അരങ്ങേറും. സംസ്ഥാന കമ്മിറ്റിയം​ഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റം​ഗം വി വി മത്തായി, ജില്ലാ കമ്മിറ്റിയം​ഗം കെ എൽ ജോസഫ്, ഏരിയ സെക്രട്ടറിമാരായ പി പി സുമേഷ്, ടി ആർ സോമൻ, മുഹമ്മദ് ഫൈസൽ, ടി കെ ശിവൻനായർ തുടങ്ങിയവർ സംസാരിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top