ഇടുക്കി
സിഎച്ച്‌ആർ വിഷയത്തിൽ കോൺഗ്രസ്–യുഡിഎഫ് നടത്തുന്ന കപട നാടകങ്ങൾക്കെതിരെ സിപിഐ എം 11 കേന്ദ്രങ്ങളിൽ നടത്തിയ സായാഹ്ന സദസ്സിൽ പ്രതിഷേധമിരമ്പി. ഇടുക്കിയെ ദ്രോഹിക്കുന്ന കരിനിയമങ്ങൾകൊണ്ടുവരികയും സിഎച്ച്‌ആർ വിഷയത്തിൽ കർഷക വിരുദ്ധ നിലപാടെടുക്കുകയും ചെയ്‌ത കോൺഗ്രസ് ഇപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കോൺഗ്രസ് സർക്കാരുകൾ കർഷകരോട് ചെയ്ത ദ്രോഹം മറയ്‌ക്കാനും തങ്ങൾ ജനപക്ഷമാണെന്ന് കാണിക്കാനും കോൺഗ്രസും യുഡിഎഫും ഇപ്പോൾ നടത്തുന്നത് ആത്മാർഥതയില്ലാത്ത പ്രഹസനങ്ങൾ മാത്രമാണെന്നും സായാഹ്ന സദസ്സുകൾ തുറന്നുകാട്ടി.
കട്ടപ്പനയിൽ എം എം മണി എംഎല്‍എ ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എം സി ബിജു അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി ആര്‍ സജി, ഏരിയ കമ്മിറ്റിയംഗങ്ങളായ മാത്യു ജോര്‍ജ്, ടോമി ജോര്‍ജ്, കെ പി സുമോദ്, കെ എന്‍ ബിനു, പൊന്നമ്മ സുഗതന്‍, എസ് എസ് പാല്‍രാജ്, വി വി ജോസ്, സുധര്‍മ മോഹനന്‍, കെ എന്‍ വിനീഷ്‌കുമാര്‍, ഫൈസല്‍ ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
അണക്കരയിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി എസ് ബിസി, ജില്ലാ കമ്മറ്റിയംഗം കെ ആർ സോദരൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങൾ പി കെ രാമചന്ദ്രൻ, കെ സോമശേഖരൻ, സതീഷ് ചന്ദ്രൻ, എസ് സുധീഷ്, എം നാഗയ്യ, മെറിന ജോൺ, സജിത ഭായ്, സി കണ്ണൻ, അജി പോളച്ചിറ, ഷെല്ലി തോമസ്, ജിജു എബ്രഹാം, അഭിലാഷ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
കുമളിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ ഉദ്ഘാടനം ചെയ്തു. കെ എസ് ഷാജി അധ്യക്ഷനായി. കെ എം സിദ്ദിഖ്, കെ ജെ ദേവസ്യ, ബിനീഷ് ദേവ്, എ രാജൻ എന്നിവർ സംസാരിച്ചു.
ചെറുതോണിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ലിസി ജോസ് ആധ്യക്ഷനായി. എം വി ബേബി സംസാരിച്ചു.
സൂര്യനെല്ലിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം എം ജെ മാത്യു ഉദ്ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം വി വി ഷാജി, ഏരിയ കമ്മിറ്റിയംഗങ്ങളായ വി എക്സ് ആൽബിൻ, ജിമ്മി ജോർജ്, വേലുസാമി, കെ കെ സജികുമാർ, പൗലോസ് എന്നിവർ സംസാരിച്ചു.
രാജകുമാരിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്‌തു. എം പി പുഷ്പരാജൻ അധ്യക്ഷനായി. ഷൈലജ സുരേന്ദ്രൻ, വി എ കുഞ്ഞുമോൻ, സുമ സുരേന്ദ്രൻ, എം എൻ ഹരിക്കുട്ടൻ, പി രവി എന്നിവർ സംസാരിച്ചു.
ഏലപ്പാറയിൽ ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ ഉദ്ഘാടനം ചെയ്തു. എസ് അനിൽകുമാർ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ ആന്റപ്പൻ ജേക്കബ്, കെ പി വിജയൻ, നിശാന്ത് വി ചന്ദ്രൻ, എം ടി സജി, ആർ രവികുമാർ, ബി അനൂപ്, ഷീലാ രാജൻ എന്നിവർ സംസാരിച്ചു.
നെടുങ്കണ്ടത്ത് ജില്ലാ സെക്രട്ടറിയറ്റഗം കെ എസ് മോഹനൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം എൻ കെ ഗോപിനാഥൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എൻ വിജയൻ, ടി എം ജോൺ, രമേഷ് കൃഷ്ണൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി വി ശശി, കെ എം ശശിധരൻ, എം എ സിറാജുദീൻ സി രാജശേഖരൻ, സോജൻ ജോസ് എന്നിവർ സംസാരിച്ചു.
അടിമാലിയിൽ ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി ഉദ്ഘാടനം ചെയ്തു. ടി കെ സുധേഷ് കുമാർ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ, എം എം കുഞ്ഞുമോൻ, മാത്യു ഫിലിപ്പ്, സി ഡി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..