27 December Friday

ഓണം എത്തിയതോടെ പഴങ്ങൾക്ക് തീവില

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024
കുമളി
ഓണം എത്തിയതോടെ പഴങ്ങൾക്ക് തീവില. പ്രധാനമായും തമിഴ്നാട്ടിൽ ഉൽപ്പാദനം കുറഞ്ഞതും വിലവർധനയ്ക്ക് കാരണമായി. 
ഞാലിപ്പൂവനിപ്പോൾ ഏറ്റവും ഉയർന്ന വിലയാണ്‌. 100 രൂപയ്ക്കാണ് ചില്ലറ വിൽപ്പന. സാധാരണ ഏറ്റവും വില കുറവുണ്ടായിരുന്ന റോബസ്റ്റയ്ക്ക് കിലോയ്ക്ക് 50 രൂപ വരെ എത്തി. ഏത്തയ്ക്കായ്ക്ക് 80 രൂപ വരെയും പാളയംകോടന് 70 രൂപയുമാണ് വില. മലനാട്ടിലും തമിഴ്നാട്ടിലും ഉൽപ്പാദനം കുറഞ്ഞതും വലിയതോതിലുള്ള കയറ്റുമതിയുമാണ് വിലവർധനയ്ക്ക് ഇടയായത്‌. ഹൈറേഞ്ച്‌ മേഖലയിൽ ഭക്ഷ്യവിളകൃഷിയും കുറഞ്ഞു. കൂടുതൽപേർ ഏലംകൃഷിയിലേക്കും നീങ്ങി. ഓണം അടുക്കുന്നതോടെ ഇനിയും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ്‌ വ്യാപാരികൾ പറയുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top