23 December Monday

കാട്ടാനക്കൂട്ടം 
കൃഷി നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024
വണ്ടിപ്പെരിയാർ
വണ്ടിപ്പെരിയാർ വള്ളക്കടവിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. വള്ളക്കടവ് അമ്പലപ്പടിക്ക് സമീപം ചൊവ്വ പുലർച്ചെ രണ്ടോടെ എത്തിയ കാട്ടാനക്കൂട്ടമാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്‌ വനംവകുപ്പ് അധികൃതർ എത്തി രാവിലെ ആറരയോടെ ആകാശത്തേക്ക് വെടിയുതിർത്ത് ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. 
പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട വള്ളക്കടവ് വനമേഖലയിൽനിന്നും പെരിയാർ നദി കടന്നാണ് ആനക്കൂട്ടം എത്തിയത്. ആറ് കടന്ന് കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ച് ആനക്കൂട്ടം വണ്ടിപ്പെരിയാർ ഗവി റോഡ് കടന്ന് മുകൾഭാഗത്തെ കൃഷിയിടങ്ങളിൽ എത്തി. ഏലം, തെങ്ങ്, വാഴ, കവുങ്ങ് ഉൾപ്പെടെ വലിയ കൃഷി നാശമാണ് ആന വരുത്തിയത്. 
സമീപവാസികളായ പുല്ലുപറമ്പിൽ ബാബു, പുതുപ്പറമ്പിൽ സാംകുട്ടി, തമിഴ് ബന്നൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന കയറിയത്. ആറുമാസം മുമ്പും ഈ പ്രദേശങ്ങളിൽ ആനയെത്തി വലിയതോതിൽ കൃഷി നശിപ്പിച്ചിരുന്നു. മുമ്പ് ആന പരിസരവാസികളെ ആക്രമിക്കാൻ ഓടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ആനശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top