23 December Monday

ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 1 മുതല്‍ നെടുങ്കണ്ടത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
നെടുങ്കണ്ടം 
ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും അഫിലിയേറ്റഡ് ക്ലബ്ബുകളില്‍നിന്നുമായി 1200ഓളം താരങ്ങള്‍ പങ്കെടുക്കും. 90ഇനങ്ങളിലായാണ് മത്സരം. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ടീമിനെയും തെരഞ്ഞെടുക്കും. ഒന്നിന് രാവിലെ 9.30ന് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്യും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ ഫ്ലാഗ്ഓഫ് ചെയ്യും. ജൂനിയര്‍ ബോയ്‌സിന്റെ 5000 മീറ്റര്‍ ഓട്ടമത്സരത്തോടെ മത്സരങ്ങള്‍ ആരംഭിക്കും. രണ്ടിന് വൈകിട്ട് സമാപന സമ്മേളനവും സമ്മാന വിതരണവും എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്യും. കായിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കും. ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍, അത്‌ലറ്റിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി ഡി എബ്രഹാം, സെക്രട്ടറി കെ കെ ഷിജോ, റെയ്‌സണ്‍ ജോസഫ്, ഷൈജു ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top