28 September Saturday
അന്താരാഷ്‍ട്ര വിനോദസഞ്ചാരദിനം

ആഘോഷവും അവബോധവും പകര്‍ന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
ഇടുക്കി 
അന്താരാഷ്‍ട്ര വിനോദസഞ്ചാര ദിനം ആഘോഷമാക്കി ജില്ല. സഞ്ചാരികള്‍ കാണാക്കാഴ്‍ചകളുടെ വിസ്‍മയമൊരുക്കുന്ന ഇടുക്കിയില്‍ വെള്ളിയാഴ്‍ചയും തിരക്കേറി. നിരവധി ആഘോഷ, ബോധവല്‍ക്കരണ പരിപാടികളാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒരുക്കിയത്. സഞ്ചാരികളെ വരവേറ്റും സ്കൂൾ, കോളേജ്, മറ്റ് സംഘടനകളുമായി സഹകരിച്ചുമായിരുന്നു പരിപാടികൾ. 
വാഗമൺ സാഹസികപാര്‍ക്കില്‍ ജീവനക്കാർക്കായി സെമിനാറും ബോധവൽക്കരണ ക്ലാസും നടത്തി. വാഗമൺ എസ്എച്ച്ഒ ക്ലീറ്റസ് കെ ജോസഫ്, ഡിടിപിസി ഗവേണിങ് ബോർഡംഗം സജീവ് കുമാർ എന്നിവർ ക്ലാസെടുത്തു. സഞ്ചാരികളോടുള്ള പെരുമാറ്റം, അനിഷ്ട സംഭവങ്ങളുണ്ടായാൽ നിയമനടപടി എന്നിവയെക്കുറിച്ച് വിശദീകരിച്ചു. വാഗമൺ എസ്‌ഐ നൗഷാദ്, ഡിടിപിസി വാഗമൺ ഇൻ ചാർജ് എം ജി മോഹനൻ എന്നിവർ സംസാരിച്ചു. ലബ്ബക്കട ജെപിഎം കോളേജ് വിദ്യാർഥികൾ പാർക്ക് ശുചീകരിച്ചു.
ശ്രീനാരായണപുരം റിപ്പിൾ വാട്ടർഫാൾസിൽ സെമിനാർ നടത്തി. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തം​ഗം പുഷ്പലത സോമൻ അധ്യക്ഷയായി. മുല്ലക്കാനം സാൻജോ കോളേജ് എൻഎസ്എസ് യൂണിറ്റ് അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. കാഡ്സ് ജില്ലാ പ്രസിഡന്റ് പി വി വർഗീസ്, ജില്ലാ സെക്രട്ടറി പോൾ, ഇ എസ് സജീവ്, എൻഎസ്എസ് കോളേജ് കോഓഡിനേറ്റർ എം എ അനീഷ് കുമാർ എന്നിവർ പങ്കെടുത്തു. 
പാഞ്ചാലിമേട്ടില്‍ ഹരിതകർമ സേനയുമായി ചേർന്ന് മെഗാ ക്ലീനിങ് നടത്തി. അരുവിക്കുഴിയില്‍ സെമിനാർ, ശുചീകരണം എന്നിവയും നടത്തി. വാഗമൺ സഞ്ചാരികൾക്ക് മധുര വിതരണം, മൊട്ടക്കുന്നില്‍ പട്ടം പറത്തൽ മത്സരം എന്നിവയുണ്ടായി. 
ഇടുക്കി പാര്‍ക്കില്‍ പൈനാവ് ​ഗവ. യുപി സ്‍കൂളിലെ കുട്ടികളുമായി കലക്‍ടര്‍ വി വിഗ്നേശ്വരി ആശയവിനിമയം നടത്തി. 
മൂന്നാര്‍ ബൊട്ടാണിക്കല്‍ ​ഗാര്‍ഡനില്‍ ഹില്‍ദാരി മൂന്നാറുമായി സഹകരിച്ച് സെമിനാര്‍ നടത്തി. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും സഞ്ചാരികളെ വരവേൽക്കാൻ മധുരം വിതരണംചെയ്‍തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top