22 December Sunday

സീമയ്ക്കും കുടുംബത്തിനും 
അന്തിയുറങ്ങാം, അഭിമാനത്തോടെ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024
ചെറുതോണി
അടച്ചുറപ്പുള്ള വീടെന്ന നിർധന കുടുംബത്തിന്റെ സ്വപ്‌നം യാഥാർഥ്യമാക്കി സിപിഐ എം. പൂമാങ്കണ്ടം ചേനക്കര സീമാ ബിജുവിനും കുടുംബത്തിനുമായി നിർമിച്ച വീടിന്റെ താക്കോൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് കെെമാറി. സീമയും ബിജുവും രണ്ട് കുട്ടികളും ഉൾപ്പെടുന്ന കുടുംബം വീടില്ലാതെ ഏറെനാളായി ദുരിതത്തിലായിരുന്നു. ഇത്‌ ശ്രദ്ധയിൽപെട്ട  സിപിഐ എം മുരിക്കാശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി വീട്‌ നിർമാണം ഏറ്റെടുത്തു. അജേഷ് പാറേകുടി കൺവീനറായുള്ള കമ്മിറ്റി ആറുലക്ഷം രൂപ മുതൽമുടക്കിൽ നിർമാണം പൂർത്തിയാക്കി. ഇടുക്കി ഏരിയായിൽ നിർമിച്ച്നൽകുന്ന 16–ാമത്തെ വീടാണിത്.
ചടങ്ങിൽ  ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ, ഏരിയ സെക്രട്ടറി പി ബി സബീഷ്, ലോക്കൽ സെക്രട്ടറി ഇ എൻ ചന്ദ്രൻ, കെ എ അലി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top