23 December Monday

സിപിഐ എം നിർമിച്ച സ്നേഹവീടിന്റെ താക്കോൽദാനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
കുമളി
സിപിഐ എം കുമളി ലോക്കൽ കമ്മിറ്റി വെള്ളാരംകുന്നിൽ നിർമിച്ച സ്നേഹവീടിന്റെ താക്കോൽദാനം വ്യാഴാഴ്ച നടക്കും. വൈകിട്ട്‌ നാലിന് എം എം മണി എംഎൽഎ താക്കോൽ കൈമാറും. എബ്രായേൽ റോയിച്ചനും കുടുംബത്തിനുമാണ് വെള്ളാരംകുന്ന് സെന്റ്‌ മേരീസ് സ്‌കൂളിന് സമീപം റൗണ്ട്ഗിരിയിൽ വീട് നിർമിച്ചത്‌. റോയിയുടെ ഉടമസ്ഥതയിലുള്ള അഞ്ച്‌ സെന്റ്‌ വസ്തുവിൽ രണ്ട് കിടപ്പുമുറിയും അടുക്കളയും ഹാളും ഉൾപ്പെടെ 700 ചതുരശ്രഅടി വിസ്തീർണത്തിൽ 11 ലക്ഷം രൂപയോളം ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. 
യോഗത്തിൽ സിപിഐ എം കുമളി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ഐ സിംസൺ അധ്യക്ഷനാകും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എസ് മോഹനൻ, ആർ തിലകൻ, ഏരിയ സെക്രട്ടറി എസ് സാബു, നിർമാണ കമ്മിറ്റി ഭാരവാഹികളായ റോയി ഇമ്മാനുവൽ, ജോസ് ഇമേജ് തുടങ്ങിയവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top