26 December Thursday

ലാക്കാട് ടോൾ പ്ലാസ ഒക്ടോബർ ആദ്യവാരം 
പ്രവർത്തനം തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിലെ ലാക്കാട് ടോൾ പ്ലാസ

മൂന്നാർ 
ജില്ലയിലെ ആദ്യ ടോൾ പ്ലാസ അടുത്ത ആഴ്ച മുതൽ വാഹനങ്ങളിൽ നിന്നും പണം ഈടാക്കി തുടങ്ങും. കൊച്ചി– ധനുഷ്കോടി ദേശീയപാത 85 ൽ  ദേവികുളത്തിനു സമീപം  ലാക്കാടിലാണ്  ടോൾപ്ലാസ നിർമിച്ചിട്ടുള്ളത്. ആന്ധ്രയിൽനിന്നുള്ള സ്വകാര്യ കമ്പനിക്കാണ് ടോൾ പിരിക്കുന്നതിനുള്ള  അനുമതി നൽകിയിട്ടുള്ളത്.
ദേശീയപാതയിൽപ്പെട്ട മൂന്നാർ മുതൽ  ബോഡിമെട്ട് വരെ 41.78 കിലോമീറ്റർ  371.83 കോടി രൂപ ചെലവിട്ട് നവീകരണ പ്രവർത്തനം പൂർത്തിയാക്കിയിരുന്നു.  സാങ്കേതിക കാരണങ്ങളാൽ ടോൾ പ്ലാസയുടെ പ്രവർത്തനം ആരംഭിക്കാനായില്ല. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹനങ്ങളുടെ ഉടമസ്ഥർക്ക് 340 രൂപയ്ക്ക് പ്രതിമാസ പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top