23 December Monday
എം എം മണിയുടെ ഇടപെടൽ

വൈദ്യുതി മേഖലയിൽ പുത്തനുണർവ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024
ലോവർ പെരിയാർ
തൊട്ടിയാർ ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ച ചടങ്ങിൽ താരമായി എം എം മണി എം എൽഎ. വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും ജനപ്രതിനിധിയായിരിക്കുമ്പോഴുമുള്ള ഫല പ്രദമായ ഇടപെടലാണ് മുഖ്യമന്ത്രി ഉൾപ്പെടെ പങ്കുവച്ചത്.
2016ലെ എൽ ഡി എഫ് ഭരണത്തിൽ മന്ത്രിയായിരുന്ന എം എം മണിയുടെ ഫലപ്രദമായ ഇടപെടലുകൾ പദ്ധതി വേഗത്തിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ സദസ്സിൽനിന്ന് ഹർഷാരവമുയർന്നു. കൂടാതെ മന്ത്രി കെ കൃഷ്ണൻ കുട്ടി, റിപ്പോർട്ട് അവതരിപ്പിച്ച ജനറേഷൻ ഡയറക്ടർ ജി സജീവ്, കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ എന്നിവരുൾപ്പെടെ മണിയാശാന്റെ ഇടപെടലുകൾ വിവരിച്ചു. ഒട്ടേറെ ചെറുകിട വൈദ്യുത പദ്ധതികളുടെ നിർമാണമാണ് ഇക്കാലയളവിൽ തുടങ്ങാനായത്. പ്രളയം തകർത്ത പദ്ധതികളും പുനരുജീവിപ്പിക്കാനായി. പ്രതിബന്ധങ്ങളും തടസ്സങ്ങളും തരണം ചെയ്താണ് മാങ്കുളം, അപ്പർ ചെങ്കുളം, ചിന്നാർ, ചെങ്കുളം ഓഗ്‌മെന്റേഷൻ പദ്ധതികൾ പുരോഗമിക്കുന്നത്. വൈദ്യുതി മേഖലയ്ക്കുപരി ജില്ലയുടെ റോഡുകൾ ഉൾപ്പെടെ സർവതല വികസനത്തിന് കോടികളുടെ ഫണ്ടാണ് ചെലവഴിച്ചുവരുന്നത്. പിന്നാക്ക ജില്ലയായിരുന്ന ഇടുക്കിയിലെ പ്രധാന റോഡുകളെല്ലാം യോഗ്യമാക്കിയതും എം എം മണിയുടെ ഇടപെടലുകളെ തുടർന്നാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top