ഇടുക്കി
മലയോര ജില്ലയായ ഇടുക്കിയെ ഊർജ കലവറയായാണ് വിശേഷിപ്പിക്കുന്നത്. ഒന്നര പതിറ്റാണ്ടിന് ശേഷം 40 മെഗാവാട്ട് തൊട്ടിയാർ പദ്ധതി കൂടി യാഥാർഥ്യമായതോടെ ഇടുക്കി ഊർജ കലവറ കൂടുതൽ സമ്പന്നമായി. നിരവധി പദ്ധതികളാണ് പുരോഗമിച്ചു വരുന്നത്. പ്രതിബന്ധങ്ങൾ സൃഷ്ടിച്ചും ഇടപെടാതെയും പദ്ധതികൾ വൈകിപ്പിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഏറ്റവും ഒടുവിലായി പ്രവർത്തിച്ചു തുടങ്ങിയതൊട്ടിയാർ. നാടിന്റെ സമഗ്ര വികസനത്തിന് കൂടുതൽ ശക്തി പകർന്നാണ് സംസ്ഥാനത്തിനും പ്രത്യേകിച്ച് ഇടുക്കിക്കും വൈദ്യുതി രംഗത്തെ വികസനം. ഈ രംഗത്ത് ഉൽപ്പാദന-പ്രസരണ-വിതരണ രംഗങ്ങളിൽ വൈവിധ്യ പദ്ധതികൾ എൽഡിഎഫ് സർക്കാർ നടപ്പാക്കി വരികയാണ്. സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതി ആകെ ശേഷി ഏതാണ്ട് 2148 മെഗാവാട്ടിലധികമാണെങ്കിൽ 1190.5 മെഗാവാട്ടാണ് ഇടുക്കിയുടെ മാത്രം സംഭാവന. 2 സ്വകാര്യ വൈദ്യുത പദ്ധതികൾ ഉൾപ്പെടെ ജില്ലയിൽ 13 പദ്ധതികൾ പ്രവർത്തിക്കുന്നു. ഏറ്റൊവും ഒടുവിൽ തൊട്ടിയാർ 40. മെഗാവാട്ടിന്റേതാണ്.
ഇടുക്കിയുടെ 780 മെഗാവാട്ട് കൂടാതെ ലോവർപെരിയാർ - 180, നേര്യമംഗലം എക്സ്റ്റൻഷൻ 25, ചെങ്കുളം 48, പള്ളിവാസൽ 37.5, പന്നിയാർ 32, മലങ്കര 10.5, മാട്ടുപ്പെട്ടി 2, വെള്ളത്തൂവൽ 3.6, കുത്തുങ്കൽ 21, ഇരുട്ടു കാനം വിയാട് 4.5 , അപ്പർ കല്ലാർ 2, തൊട്ടിയാർ 40, മുക്കുടം 4 മെഗാവാട്ടുകളടക്കം കരുത്തു പകരുന്നു. മാത്രമല്ല,അടുത്ത മാസം കമീഷനൊരുങ്ങുന്ന 60 മെഗാവാട്ട് പള്ളിവാസൽ എക്സ്റ്റൻഷൻ,നിർമാണത്തിലിരിക്കുന്ന മാങ്കുളം രണ്ടുഘട്ടം, അപ്പർ ചെങ്കുളം, ചിന്നാർ , ചെങ്കുളം ഓഗ്മെന്റേഷൻ തുടങ്ങിയവയും പൂർത്തീകരിക്കുന്നതോടെ വൈദ്യുതി മേഖലയിൽ വൻ കുതിപ്പാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..