മൂന്നാർ
കുട്ടികളെ ഭീതിയിലാക്കി സ്‍കൂള്‍ ബസിന് മുന്നിലേക്ക് പടയപ്പ പാഞ്ഞെത്തി. ബുധൻ വൈകിട്ട് അഞ്ചോടെയാണ് സംഭവം. കൊരണ്ടിക്കാട്ടിലെ സ്വകാര്യ സ്‍കൂളിലെ കുട്ടികളുമായി പോയ ബസ് മാട്ടുപ്പെട്ടി നെറ്റിമേടിനും കുറ്റ്യാർവാലിക്കും ഇടയിൽ വളവ് തിരിയുന്നതിനിടെയാണ് കാട്ടാനയെത്തിയത്. പടയപ്പ റോഡരികില്‍ നില്‍ക്കുന്നത് കണ്ട് കുട്ടികള്‍ ബഹളംവച്ചു. ആന ബസിനടുത്തേക്ക് വന്നെങ്കിലും ഡ്രൈവര്‍ ബസ് പിന്നോട്ടെടുത്തു. ഇതിലെയെത്തിയ ബൈക്ക് യാത്രികനും ആനയുടെ മുന്നിൽപ്പെട്ടു. ബൈക്ക് റോഡിലേക്ക് മറിഞ്ഞെങ്കിലും വേഗത്തില്‍ ഉയര്‍ത്തി വന്നവഴിക്ക് ഓടിച്ചുപോയി. ഒരു മണിക്കൂറോളം റോഡിൽ നിലയുറപ്പിച്ചശേഷമാണ് ആന കാട്ടിലേക്ക് മടങ്ങിയത്. ഒരാഴ്‍ചയായി പടയപ്പ മാട്ടുപ്പെട്ടി, നെറ്റിക്കുടി ഭാഗങ്ങളിൽ ചുറ്റിത്തിരിയുകയാണ്. മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലെ കാരറ്റ്, പൈനാപ്പിൾ അവശിഷ്ടങ്ങൾ ഭക്ഷിക്കാൻ എത്താറുണ്ട്. പകലും തിരക്കുള്ള പ്രദേശങ്ങളിൽ ആന എത്തുന്നത് പതിവാണ്. പകൽ സമയത്തിറങ്ങുന്ന കാട്ടാനകളെ നിയന്ത്രിക്കാൻ കൂടുതൽ ആർആർടി സംഘത്തെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..