തൊടുപുഴ
കാഡ്സിന്റെ വിദ്യാലയ കാർഷിക സമ്പാദ്യ പദ്ധതി പച്ചക്കുടുക്കയ്‍ക്ക് ചൊവ്വാഴ്ച തുടക്കം. പകൽ 11ന് കലയന്താനി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പി ജെ ജോസഫ് എംഎൽഎ ഉദ്‌ഘാടനംചെയ്യും. സ്‌കൂൾ മാനേജർ ഫാ. ഡോ. ഫ്രാൻസിസ് കീരംപാറ അധ്യക്ഷനാകും. പാഴാകുന്ന കാർഷിക ഉൽപ്പന്നങ്ങൾ വിദ്യാർഥികൾ വഴി സ്‍കൂളുകൾ കേന്ദ്രീകരിച്ച് വിപണനംചെയ്യുകയും പണം ബാങ്കിൽ നിക്ഷേപിച്ച് ചുരുങ്ങിയത് 4000രൂപ ഓരോകുട്ടിക്കും ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. കാർഷികാധിഷ്ഠിത സംരംഭകത്വ മനോഭാവവും പാചക നൈപുണ്യവും വളർത്താനുള്ള പ്രവര്‍ത്തനങ്ങളും ഈ വർഷം ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ കൃഷിയിടത്തിന്റെ ഫാംപ്ലാൻ തയ്യാറാക്കി പ്രതിമാസ വരുമാനം രേഖപ്പെടുത്തി കൃഷിയെ സംരംഭമാക്കി മാറ്റാനും ലളിതപാചകത്തിനും പരിശീലനം നൽകും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 20 സ്‍കൂളുകളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. 1000 കുട്ടികള്‍ ഭാഗമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..