22 December Sunday

ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരക്കൊമ്പ്‌ വീണു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ചിത്തിരപുത്ത് വാഹനത്തിന് മുകളിലേക്ക് മരക്കൊമ്പ് വീണനിലയിൽ

അടിമാലി
ചിത്തിരപുരത്ത് ഓടികൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് കൂറ്റൻ മരക്കൊമ്പ്‌ ഒടിഞ്ഞുവീണു. അടിമാലി ഭാഗത്തുനിന്ന്‌ മൂന്നാറിലേക്ക് പോകുകയായിരുന്ന ഒമിനി വാനിന്‌ മുകളിലേക്കാണ്‌ പാതയോരത്തുനിന്നിരുന്ന കൂറ്റൻ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണത്‌. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർക്ക്‌ പരിക്കുകളില്ല. പിന്നീട് മരംമുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
മഴക്കാലമാരംഭിച്ചതോടെ ഓടുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണുണ്ടാകുന്ന അപകടങ്ങൾ ആവർത്തിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം കല്ലാർ–മാങ്കുളം റോഡിൽ സമാനരീതിയിൽ അപകടമുണ്ടായിരുന്നു. പാതയോരത്ത് അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുനീക്കുന്നതിൽ അധികൃതർ നിസംഗത പുലർത്തുന്നെന്ന ആക്ഷേപം ശക്തമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top