28 December Saturday

റബർ വിലയിടിവിൽ കർഷകരുടെ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024
തൊടുപുഴ
കേന്ദ്രസർക്കാരും വൻകിട ടയർ കമ്പനികളും ചേർന്ന്‌ ഒത്തുകളിച്ച്‌ റബർവില ഇടിക്കുന്നതിൽ പ്രതിഷേധിച്ച്‌ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോട്ടയത്ത്‌ റബർ ബോർഡ്‌ ഓഫീസിലേക്ക്‌ പ്രകടനവും ധർണയും നടത്തി. സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കർഷകസംഘം തൊടുപുഴ വെസ്‌റ്റ്‌, ഈസ്‌റ്റ്‌, കരിമണ്ണൂർ, മൂലമറ്റം ഏരിയ കമ്മിറ്റികൾ ചേർന്ന്‌ തൊടുപുഴയിൽ പ്രകടനവുംയോഗവും നടത്തി. വൻകിട ടയർ കമ്പനികൾ കേന്ദ്ര സർക്കാരുമായി ഒത്തുകളിച്ച് സ്വാഭാവിക റബറിന്റെ വിലയിടിക്കുന്നതിനെതിരെ പ്രതിഷേധമിരമ്പി. ലക്ഷക്കണക്കിന് റബർ കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും ജീവിതമാർഗം പ്രതിസന്ധിയിലാക്കിയാണ് ടയർ കമ്പനികളുടെ ഒത്തുകളിയിൽനിന്നും  ചൂഷണത്തിൽനിന്നും കർഷകരെ രക്ഷിക്കാൻ ഒറ്റക്കെട്ടായി നേതാക്കൾ യോഗത്തിൽ ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര വിപണിയിൽ റബർ വില കിലോഗ്രാമിന്‌ കേരളത്തിനേക്കാൾ 30 രൂപ കൂടുതലാണ്. ആഭ്യന്തര വിപണിയിൽ വില ഉയരുമ്പോൾ ടയർ കമ്പനി ലോബിയുടെ സമ്മർദത്തിൽവീണ്‌ കേന്ദ്രം തീരുവയില്ലാതെ റബർ ഇറക്കുമതി ചെയ്യുന്നു. അന്താരാഷ്ട്ര വിപണിയിൽ വില ഉയരുമ്പോൾ കയറ്റുമതി വർധിപ്പിക്കാൻ സൗകര്യം ഒരുക്കുന്നുമില്ല. ടയർ കമ്പനി ലോബിയുടെ ഒത്തുകളി അവസാനിപ്പിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും സ്വാഭാവിക റബറിന് മെച്ചപ്പെട്ട വില ഉറപ്പാക്കണമെന്നും  യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.
തൊടുപഴ ഗാന്ധി സ്ക്വയറിൽനടന്ന യോഗം സംസ്ഥാനവർക്കിങ്‌ കമ്മിറ്റിയംഗം പി പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ സി എസ് ഷാജി, പി ഡി  സുമോൻ, ടെസി മോൾ മാത്യു, ആർ പ്രശോഭ്, എം പത്മനാഭൻ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top