23 December Monday

ഭിന്നശേഷിക്കാരുൾപ്പെടെയുള്ള 
കച്ചവടക്കാരെ പുനരധിവസിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024
മൂന്നാർ 
മൂന്നാർ മേഖലയിൽ പെട്ടിക്കടകളും അനധികൃത കച്ചവടങ്ങളും നീക്കം ചെയ്യുന്ന നടപടികൾ നിർത്തിവയ്ക്കണമെന്ന് അഡ്വ. എ രാജ എംഎൽഎയുടെ അധ്യക്ഷതയിൽ മൂന്നാർ സർക്കാർ അതിഥിമന്ദിരത്തിൽ ചേർന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു. 
ഭിന്നശേഷിക്കാർക്കും മറ്റ് ജീവിതമാർഗം കണ്ടെത്താൻ കഴിയാത്തവർക്കും പഞ്ചായത്ത് നേരിട്ട് സ്ഥലം നൽകിയവർക്കും കച്ചവടം നടത്തുന്നതിന് സൗകര്യം നൽകണം. വിവിധ പ്രദേശങ്ങളിൽ കച്ചവടംനടത്തുന്നവരിൽനിന്നും പഞ്ചായത്ത് തലത്തിൽ അർഹതപ്പെട്ടവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. നീക്കം ചെയ്ത കടകളുടെ ആളുകളിൽനിന്നും അപേക്ഷ സ്വീകരിച്ച് അർഹതപ്പെട്ടവർക്ക് പകരം സംവിധാനം ഏർപ്പെടുത്തണം. 
മൂന്നാർ ടൗണിൽ മെയിൻ ബസാറിലും മാർക്കറ്റിലും കാൽനടക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവിധത്തിൽ സാധനങ്ങൾ കടകൾക്ക് മുമ്പിൽ ഇറക്കിവച്ച് കച്ചവടം നടത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. മേൽനോട്ടംവഹിക്കുന്നതിനായി കെ കെ വിജയൻ, സി ചന്ദ്രബാൽ, എസ് വിജയകുമാർ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് , സെക്രട്ടറി എന്നിവരടങ്ങിയ സബ് കമ്മിറ്റി രൂപീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top