31 October Thursday

ജനകീയ കാമ്പയിൻ 
-രണ്ടാംഘട്ടം നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

കാൽവരിമൗണ്ട് ടൂറിസംകേന്ദ്രത്തിൽനിന്ന്

 ഇടുക്കി

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ -രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതലം വെള്ളിയാഴ്‌ച മന്ത്രി റോഷി അഗസ്റ്റിൻ കൊന്നത്തടി  കമ്പിളികണ്ടത്ത് ഉദ്‌ഘാടനം ചെയ്യും. കൊന്നത്തടി പഞ്ചായത്തിലെ 52 അങ്കണവാടികൾ, സ്കൂളുകൾ, അയൽക്കൂട്ടങ്ങൾ, പൊതുസ്ഥാപനങ്ങൾ, കമ്പിളികണ്ടം, പാറത്തോട് ടൗണുകൾ എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കൽ, രണ്ട് വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ(ടേക്ക് എ ബ്രേക്ക്) ഉദ്ഘാടനം, മെറ്റീരിയൽ കലക്ഷൻ സെന്റർ തറക്കല്ലിടൽ എന്നിവ ഇതോടൊപ്പം നടക്കും. ശുചിത്വ സന്ദേശ റാലിയും ഉണ്ടാകും. ഡീൻ കുര്യക്കോസ് എംപി, എംഎൽഎമാരായ എം എം മണി, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top