27 December Friday

ബസ് പോസ്‌റ്റിലും മതിലിലും ഇടിച്ച്‌ 26 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

പോസ്റ്റിലും മതിലിലും ഇടിച്ച് തകർന്ന ബസ്‌

അടൂർ
സ്വകാര്യബസ് നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതി തൂണിലും മതിലിലും ഇടിച്ച്‌ വിദ്യാർഥികളടക്കം 26 പേർക്ക് പരിക്ക്‌. അടൂരിൽനിന്നും കായംകുളത്തിന് പോയ ഹരിശ്രീ ബസാണ് ബുധൻ വെെകിട്ട് 4.15ഓടെ കെപി റോഡിൽ പഴകുളം പടിഞ്ഞാറ് ഭവദാസൻമുക്കിൽ അപകടത്തിൽ പെട്ടത്. വൈദ്യുതി തൂണിലിടിച്ച ശേഷം റോഡരികിലെ മതിലിലിടിച്ചാണ് ബസ് നിന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും എത്തി. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിലും മറ്റ്‌ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 
ബസ് യാത്രക്കാരായ അടൂർ ഹോളി ഏഞ്ചൽസ് വിദ്യാർഥി ആദിക്കാട്ട്കുളങ്ങര ഫൈസിയിൽ ഹാഫിസ് (8), അടൂർ ഐ എച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിലെ വിദ്യാർഥി പടനിലം കരിപ്പാലിൽ കിഴക്കേതിൽ പുത്തൻവീട്ടിൽ സുധീപ് (20), പത്തനാപുരം പുന്നല ഇഞ്ചകുഴി വടക്കേക്കരയിൽ മണിയമ്മ (54), മകൾ വിഷ്ണുദീപ (35), പള്ളിക്കൽ ശ്രീ ഭവനം ശ്രീകണ്ഠൻ (35), കായംകുളം അറപ്പുര കിഴ ക്കേതിൽ അദ്വൈത് (17), മാവേലിക്കര കുഴിപ്പറമ്പിൽ പടീറ്റേതിൽ ഇനൂഷ് (17), നൂറനാട് കാട്ടൂത്തറവിളയിൽ രമ്യ (38), നൂറനാട് അഷ്ടപദിയിൽ അഷ്ടമി (17), നൂറനാട് തെങ്ങുവിളയിൽ കൃഷ്ണ(17), ചാരുംമൂട് കരൂർ കിഴക്കേതിൽ അക്ഷിത (18), ആനയടി രാഗലയം രാഗേന്ദു (19), കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയായ കുറ്റിത്തെരുവ് മോഹൻസ് കോട്ടേജിൽ ദേവിക (17), അടൂർ ഗേൾസ് സ്കൂളിലെ വിദ്യാർഥി പഴകുളം പൂവണ്ണംതടത്തിൽ സൈനു ഫാത്തിമ (17), കുടശ്ശനാട് നടുവിലേത്ത് സോന സജു (17), ആനയടി ഇന്ദിരാലയം ഗായത്രി (17), ആദിക്കാട്ട് കുളങ്ങര കാവുവിളയിൽ ഫൗസിയ (32), ആദിക്കാട്ട്കുളങ്ങര മലീഹ മൻസിലിൽ മലീഹ ബഷീർ (17), ചാരുംമൂട് കല്ലുവിളാകത്ത് ഫേബ (43), കായംകുളം പെരിങ്ങാല കുറ്റിയിൽ രാജീവ് ഭവനിൽ അശ്വിൻ (16) എന്നിവരെ അടൂർ ജനറൽ ആശുപത്രിയിലും ഡ്രൈവർ കറ്റാനം സ്വദേശി ഷിജു, കണ്ടക്ടർ ശ്രീകണ്ഠൻ, ആദിക്കാട്ടുകുളങ്ങര മീനത്തേതിൽ ഐഷ നിസാം, പന്തളം കടയ്ക്കാട് ശങ്കരത്തിൽ റംലത്ത്‌ (53), ആലപ്പുഴ കോമല്ലൂർ വടക്കടത്തു കിഴക്കേതിൽ എസ് സബീന (18) എന്നിവരെ അടൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ മേട്ടുംപുറം മലയുടെ കിഴക്കേ ചരുവിൽ മനോജിനെ (40) കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേക്ക്‌ മാറ്റി.  ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ, സിപിഐ സംസ്ഥാന കൗൺസിലംഗം ഡി സജി എന്നിവർ പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top