08 September Sunday

എൻ അനിൽകുമാർ സിപിഐ എം മയ്യിൽ ഏരിയാ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 1, 2021

എൻ അനിൽകുമാർ

മയ്യിൽ
സിപിഐ എം മയ്യിൽ ഏരിയാ സെക്രട്ടറിയായി എൻ അനിൽകുമാറിനെ തെരഞ്ഞെടുത്തു. നിലവിലെ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ബിജു കണ്ടക്കൈയെ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കു നിയോഗിച്ചതിനാലാണ്‌ മാറ്റം. 
ഏരിയാ കമ്മിറ്റി യോഗത്തിൽ എം ദാമോദരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സഹദേവൻ, ജയിംസ് മാത്യു,  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി കെ ഗോവിന്ദൻ, ജില്ലാകമ്മിറ്റി അംഗം കെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
സിപിഐ എം മുൻ മാണിയൂർ ലോക്കൽ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായ അനിൽകുമാർ കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ്‌. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം, ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) മട്ടന്നൂർ റേഞ്ച് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. മാണിയൂർ ചെമ്മാടം സ്വദേശിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top