19 December Thursday

ആറളം പുനരധിവാസമേഖല 220 പേർക്ക് വാസയോഗ്യസ്ഥലം നൽകും

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
കണ്ണൂർ
ആറളം പുനരധിവാസ മേഖലയിൽ വാസയോഗ്യമായ 555 പ്ലോട്ടുകൾ പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ച 220 പേർക്ക് വിതരണംചെയ്യും. കൈവശരേഖ അനുവദിക്കാൻ  നടപടി സ്വീകരിക്കുന്നതിന് ഐടിഡിപി പ്രൊജക്ട് ഓഫീസർക്ക് ഡെപ്യൂട്ടി കലക്ടർ (എൽആർ) നിർദേശം നൽകി. ഇവിടെ ജൂലൈ അഞ്ചിന് 307 കൈവശാവകാശ രേഖകൾ റദ്ദുചെയ്തത്‌  ഒരുമാസ കാലാവധി കഴിഞ്ഞതിനാൽ പ്ലോട്ടുകളുടെ സർവേ ആരംഭിക്കുന്നതിന് ഇരിട്ടി തഹസിൽദാർക്ക് നിർദേശം നൽകിയതായും ജില്ലാ വികസനസമിതിയിൽ അറിയിച്ചു. 
കരിന്തളം-–- വയനാട് 400 കെവി വൈദ്യുതി ലൈനിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാനും പ്രവൃത്തി  ഉടൻ ആരംഭിക്കാനും ജില്ലാ ഭരണസംവിധാനം അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബിനോയ് കുര്യൻ ആവശ്യപ്പെട്ടു.  ഇതുമായി ബന്ധപ്പെട്ട്‌ കെഎസ്ഇബി ചെയർമാൻ പങ്കെടുക്കുന്ന യോഗം ചൊവ്വാഴ്‌ച കണ്ണൂരിൽ ചേരുമെന്ന് എഡിഎം കെ നവീൻ ബാബു അറിയിച്ചു. പ്രധാനപ്പെട്ട റൂട്ടുകളിൽ രാത്രി ബസ്സുകൾ സർവീസ്‌ നടത്താത്തതിന്‌ പരിഹാരം കാണാൻ മോട്ടോർ വാഹന വകുപ്പ് ഉടൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു. 
നിടുംപൊയിൽ ചുരത്തിൽ മാലിന്യം തള്ളുന്നത് തടയാൻ പരിശോധനയും പട്രോളിങ്ങും ശക്തമാക്കിയെന്നും കണിച്ചാർ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ റോഡരികിൽ കമ്പിവേലി നിർമിച്ചിട്ടുണ്ടെന്നും ഡിഎഫ്ഒ അറിയിച്ചു. പഴയങ്ങാടി റെയിൽവേ അടിപ്പാതയിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാൻ പുതിയ അടിപ്പാത നിർമിക്കുന്നതിന്‌ നിർദേശം സമർപ്പിച്ചതായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. സോയിൽ പൈപ്പിങ് പ്രതിഭാസത്തെത്തുടർന്ന് വീടുകൾ അപകടാവസ്ഥയിലായ കേളകം കൈലാസംപടിയിലെ കുടുംബങ്ങളുടെ പുനരധിവാസ നടപടികൾ സർക്കാർ നിർദേശ പ്രകാരം സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top