22 December Sunday

പിഞ്ചുകുഞ്ഞിനെ 
തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
പയ്യന്നൂർ 
കാങ്കോൽ പപ്പാരട്ടയിൽനിന്ന്‌ ആറരമാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി അറസ്‌റ്റിൽ. തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കറുപ്പ സ്വാമി (43)യാണ് അറസ്‌റ്റിലായത്‌.      
ശനി രാവിലെ 10.30നാണ് മധുര സ്വദേശികളായ പപ്പാരട്ടയിൽ താമസിക്കുന്ന  കെ പ്രതാപന്റെയും ഈശ്വരിയുടെയും മകനെ തട്ടിക്കൊണ്ടുപോയത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഈശ്വരിയുടെ കൈയിൽനിന്ന് കുട്ടിയെ തട്ടിയെടുത്ത കറുപ്പ് സ്വാമി ഗുഡ്സ് ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ ഈശ്വരി ഉടൻ നാട്ടുകാരെയും പൊലീസിലും വിവരം അറിയിച്ചു. 
തൃക്കരിപ്പൂർ വടക്കെ കൊവ്വലിലെ താമസ സ്ഥലത്തുനിന്ന്‌ ചന്തേര സബ് ഇൻസ്പെക്ടർ എൻ കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കറുപ്പ സ്വാമിയെ പിടികൂടി. 
തമിഴ്നാട് സ്വദേശിയായ ഇയാൾ കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി കേരളത്തിലാണ് താമസം. തട്ടിക്കൊണ്ടുപോയ കുട്ടിയുടെ കുടുംബവുമായി സൗഹൃദത്തിലായിരുന്നു. ആക്രി കച്ചവടക്കാരാണ് ഇവർ.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top