22 December Sunday

ഗോത്രവർഗ സങ്കേതം 
മന്ത്രി ഒ ആർ കേളു സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങൾ മന്ത്രി ഒ ആർ കേളു 
സന്ദർശിക്കുന്നു

കണിച്ചാർ 
ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പൂളക്കുറ്റി മേഖലയിലെ ഗോത്രവർഗ സങ്കേതം   മന്ത്രി ഒ ആർ കേളു സന്ദർശിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനും  അംഗം ഷോജറ്റ് ചന്ദ്രൻകുന്നേലും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സന്ദർശിച്ചത്. മേഖലയിൽ നടപ്പാക്കേണ്ട കാര്യങ്ങളുടെ വിശദ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കി നൽകാൻ മന്ത്രി  നിർദേശിച്ചു. 2022 -ലെ ഉരുൾപൊട്ടലിലും  മാസങ്ങൾക്കുമുമ്പ്‌ മലവെള്ളപ്പാച്ചിലിലും നാശമുണ്ടായ പൂളക്കുറ്റിയിലെ താഴെ വെള്ളറയിലും പരിസര പ്രദേശങ്ങളിലുമാണ് മന്ത്രി എത്തിയത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top