23 November Saturday

നിർമലം ഹരിതാഭം

രവീന്ദ്രൻ കോയിലോട്‌Updated: Monday Sep 2, 2024

കൂത്തുപറമ്പ് നിർമലഗിരി കോളേജിന് മുന്നിലുള്ള മഴവെള്ള സംഭരണി

 
കൂത്തുപറമ്പ് 
ചെങ്കൽപ്പാറനിറഞ്ഞ ഇടങ്ങൾ ഹരിതാഭമാക്കിയ കൂത്തുപറമ്പ്‌ നിർമലഗിരി കോളേജിന്‌ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പുരസ്‌കാരം. കോളേജ് സ്ഥിതിചെയ്യുന്ന വരണ്ട ഭൂമിക്ക് കുളിരേകാൻ കൂറ്റൻ മഴവെള്ള സംഭരണിയും കരനെൽകൃഷിയും പച്ചക്കറിത്തോട്ടവും ഔഷധസസ്യതോട്ടവും നിർമിച്ച് പുതുമാതൃകകൾ ഒരുക്കി. ശലഭോദ്യാനം, പക്ഷികളുടെയും ഉറുമ്പുകളുടെയും  വൈവിധ്യസംരക്ഷണ പദ്ധതി, സസ്യങ്ങളുടെ ക്യൂആർ കോഡിങ്, അപൂർവയിനം മുളകളുടെ ഉദ്യാനം, മാമ്പഴത്തോട്ടം, ഫലവൃക്ഷ ഉദ്യാനം, ജൈവവേലി എന്നിവ കുളിരുള്ള കാഴ്ചയാണ്.
ഊർജസംരക്ഷണത്തിന്റെ ഭാഗമായി  സോളാർ പ്രൊജക്ട്, പരിസ്ഥിതിസൗഹൃദ ഹരിത പ്രൊജക്ട്‌, മാങ്ങാട്ടിടം പഞ്ചായത്തും കൂത്തുപറമ്പ് നഗരസഭയുമായി സഹകരിച്ച് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ, മട്ടന്നൂർ നഗരസഭയുമായി സഹകരിച്ച് കാർബൺ ന്യൂട്രൽ പദ്ധതി തുടങ്ങിയവ ചുരുങ്ങിയ കാലയളവിനുള്ളിൽ നടപ്പാക്കി. കോളേജ് ഭൂമിത്രസേന, നാഷണൽ സർവീസ് സ്കീം, എൻസിസി, സുവോളജി, ബോട്ടണി വിഭാഗങ്ങൾ എന്നിവചേർന്നായിരുന്നു പ്രവർത്തനം. പ്രിൻസിപ്പൽ ടി കെ സെബാസ്റ്റ്യൻ, ഫാ. ഷാജി തെക്കേമുറിയിൽ, ഭൂമിത്രസേന കോ–ഓഡിനേറ്റർ രശ്‌മി പി തോമസ് എന്നിവർ നേതൃത്വംനൽകി. സംസ്ഥാനത്തെ മൂന്നു കോളേജുകളാണ് പട്ടികയിൽ ഇടംനേടിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top