22 November Friday

ദിനേശ്‌ കേരളപ്പിറവി ദിന വിപണനമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

ദിനേശ് കേരളപ്പിറവി ദിന വിപണനമേള ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ കെ കെ രത്നകുമാരി 
ഉദ്​ഘാടനം ചെയ്ത് ഉൽപ്പന്നങ്ങൾ കാണുന്നു

കണ്ണൂർ

കേരളദിനേശിന്റെ കേരളപ്പിറവി ദിന വിപണനമേള തുടങ്ങി. തളാപ്പിലെ ദിനേശ്‌ ഷോപ്പിക്ക്‌ സമീപത്താണ്‌ ഒരാഴ്‌ച നീളുന്ന മേളയൊരുക്കിയത്‌.  ദിനേശിന്റെ തേങ്ങാപ്പാൽ, തേങ്ങാപ്പൊടി, പുട്ടുപൊടി, ഗോതമ്പ്‌ പൊടി, കറി പൗഡറുകൾ, സ്‌ക്വാഷ്‌, ജാം അച്ചാറുകൾ, മാങ്ങാ ജ്യൂസ്‌ തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ മേളയിലുണ്ട്‌.  
പത്ത്‌ മുതൽ അറുപത്‌ ശതമാനം വരെ വിലക്കിഴിവിലാണ്‌ വസ്‌ത്രങ്ങളുടെ വിൽപ്പന. ബെഡ്‌ ഷീറ്റ്‌, പുതപ്പ്‌, നൈറ്റി, ടോപ്പ്‌, ഷർട്ട്‌, മുണ്ട്‌, സാരികൾ തുടങ്ങിയവ മേളയിലുണ്ട്‌. ദിനേശ്‌ കുടകളും  ലഭിക്കും. 
  ജില്ലാ പഞ്ചായത്ത്‌ ആരോഗ്യവിദ്യാഭ്യാസ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. കെ കെ രത്നകുമാരി ഉദ്‌ഘാടനംചെയ്‌തു.  കേരള ദിനേശ്‌ ചെയർമാൻ എം കെ  ദിനേശ്‌ ബാബു അധ്യക്ഷനായി. ആദ്യ വിൽപ്പന  കെ കെ രത്നകുമാരിയിൽനിന്ന്‌  അഞ്‌ജുന ഫെബിൻ ഏറ്റുവാങ്ങി. ഡയറക്ടർമാരായ പി കമലാക്ഷൻ, വി സതി, വി ബാലൻ, എം ഗംഗാധരൻ, എം പി രഞ്ജിനി, ഓഫീസ്‌ മാനേജർ എം പ്രകാശൻ എന്നിവർ  സംസാരിച്ചു.  സെക്രട്ടറി എം എം കിഷോർ കുമാർ സ്വാഗതവും  മാർക്കറ്റിങ്‌ മാനേജർ എം സന്തോഷ്‌കുമാർ നന്ദിയുംപറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top