കണ്ണൂർ
തിങ്കളാഴ്‌ച എറണാകുളത്ത് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണത്തിന് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണംനൽകി.
കാസർകോട് ഹൊസ്‌ദുർഗിൽനിന്നാരംഭിച്ച ദീപശിഖാ പ്രയാണത്തെ വെള്ളിയാഴ്‌ച ജില്ലാ അതിർത്തിയായ കരിവെള്ളൂരിൽ എ വി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്‌സ്, ജെആർസി, എസ്‌പിസി, എൻഎസ്എസ് വളണ്ടിയർമാരും കായികതാരങ്ങളും ചേർന്ന് സ്വീകരിച്ചു.
വിഎച്ച്എസ്‌സി അസി. ഡയറക്ടർ ഇ ആർ ഉദയകുമാരി, കാഞ്ഞങ്ങാട് ഡിഇഒ അരവിന്ദ, കാസർകോട് ഡിപിസി ബിജുരാജ് എന്നിവരിൽനിന്ന് ഹയർ സെക്കൻഡറി ആർഡിഡി ആർ രാജേഷ് കുമാർ, വി വി പ്രേംരാജ്, ശകുന്തളാ ദേവി, നിർമലാദേവി, ഡിപിസി ഇ സി വിനോദ്, ജ്യോതി ബസു എന്നിവർ ദീപശിഖ ഏറ്റുവാങ്ങി.
സ്വീകരണ യോഗത്തിൽ എ വി സ്മാരക ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ശ്രീജ കോറോത്ത് പ്രധാനനാധ്യാപിക പി മിനി, പി വി കുഞ്ഞിക്കണ്ണൻ, എ ഷീജ എന്നിവർ സംസാരിച്ചു.
തളിപ്പറമ്പ് സീതിസാഹിബ് എച്ച്എസ്എസിന് സമീപം നൽകിയ സ്വീകരണത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ കെ കെ രത്‌നകുമാരി, നഗരസഭാ ചെയർമാൻ മുർഷിദ കൊങ്ങായി എന്നിവരും ശ്രീകണ്‌ഠപുരം ജിഎച്ച്എസ്എസിൽ സജീവ് ജോസഫ് എംഎൽഎ, നഗരസഭാ ചെയർമാൻ ഡോ. കെ വി ഫിലോമിന എന്നിവരും പങ്കെടുത്തു. കൊട്ടിയൂർ ഐജെഎം എച്ച്എസ്എസിലെ സ്വീകരണത്തിനുശേഷം വയനാട് ജില്ലയിലേക്ക് കടന്നു.
കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന താരങ്ങളായ അലൻ ജയിംസ്, അൻവിൻ അജി എന്നിവരുടെ നേതൃത്വത്തിൽ കായികതാരങ്ങളും വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും ചേർന്നാണ് സ്വീകരിച്ചത്.
തുടർന്ന് വയനാട് ജില്ലയിലേക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ്, മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ കെ മുരളീധരൻ എന്നിവർ ദീപശിഖ ഏറ്റുവാങ്ങി. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, സ്കൂൾ പ്രിൻസിപ്പൽ എം യു തോമസ്, തോമസ് കുരുവിള, സാജു മേൽപ്പനം തോട്ടം എന്നിവർ സംസാരിച്ചു. തലക്കാണി യുപി സ്കൂൾ വിദ്യാർഥികളുടെ ബാൻഡ് മേളം സ്വീകരണത്തിന് കൊഴുപ്പേകി.
ഹയർസെക്കൻഡറി മേഖലാ ഉപ ഡയറക്ടർ ആർ രാജേഷ്, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേംരാജൻ, വിഎച്ച്എസ് അസി. ഡയറക്ടർ ഉദയകുമാരി, സമഗ്രശിക്ഷ കേരളം ഡിപിസി ഇ സി വിനോദ്, വിദ്യാകിരണം ജില്ലാ കോ–- ഓഡിനേറ്റർ കെ സി സുധീർ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ദീപശിഖാ പ്രയാണത്തെ അനുഗമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..