23 December Monday
തളിപ്പറമ്പ് സമ്മേളനം ഇന്ന്‌ തുടങ്ങും

സിപിഐ എം പയ്യന്നൂർ ഏരിയാസമ്മേളനത്തിന്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

സിപിഐ എം പയ്യന്നൂർ ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

പയ്യന്നൂർ
സിപിഐ എം പയ്യന്നൂർ ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം.  കണ്ടോത്ത് ശ്രീകൂർമ്പ ക്ഷേത്ര ഓഡിറ്റോറിയത്തിലെ  കോടിയേരി ബാലകൃഷ്ണൻ നഗറിൽ  മുതിർന്ന അംഗം കെ നാരായണൻ പതാക  ഉയർത്തിയതോടെയാണ്‌  രണ്ടുദിവസത്തെ സമ്മേളനത്തിന് തുടക്കമായത്‌. 
ജില്ലാ സെക്രട്ടറി എം വി ജയരാജൻ  ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ കെ കെ ഗംഗാധരൻ താൽക്കാലിക അധ്യക്ഷനായി. എം രാഘവൻ രക്തസാക്ഷി പ്രമേയവും കെ പി ജ്യോതി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
 കെ കെ ഗംഗാധരൻ (കൺവീനർ) പി വി കുഞ്ഞപ്പൻ, സരിൻ ശശി, അഞ്ജലി സന്തോഷ്  എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. 
ഏരിയാ സെക്രട്ടറി പി സന്തോഷ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും ആരംഭിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കാരായി രാജൻ, ടി ഐ മധുസൂദനൻ,  പി പുരുഷോത്തമൻ, സി സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി കൃഷ്ണൻ, വി നാരായണൻ, പി ശശിധരൻ, വി കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുക്കുന്നു. സംഘാടകസമിതി ജനറൽ കൺവീനർ കെ പവിത്രൻ സ്വാഗതം പറഞ്ഞു.
12 ലോക്കലുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 അംഗങ്ങളും ഏരിയാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ  171  പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ശനി വൈകിട്ട് വളന്റിയർ മാർച്ചോടെയും പൊതുപ്രകടനത്തോടെയുമാണ്‌  സമ്മേളനം സമാപിക്കുക. വൈകിട്ട് അഞ്ചിന്  പൊതുസമ്മേളനം പെരുമ്പയിലെ സീതാറാം യെച്ചൂരി നഗറിൽ എം വി ജയരാജൻ ഉദ്ഘാടനംചെയ്യും. 
  തളിപ്പറമ്പ് ഏരിയാ സമ്മേളനം ശനിയാഴ്‌ച മോറാഴ കെ ബാലകൃഷ്‌ണൻമാസ്‌റ്റർ നഗറിൽ ( സ്‌റ്റംസ്‌ കോളേജ്‌) തുടങ്ങും. രാവിലെ ഒമ്പതിന്‌ സംസ്ഥാനകമ്മിറ്റിയംഗം കെ പി സതീഷ്‌ ചന്ദ്രൻ ഉദ്ഘാടനംചെയ്യും. 
പൊതുസമ്മേളനം ഞായർ വൈകിട്ട്‌ നാലിന്‌ ഒഴക്രോം കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സംസ്ഥാനകമ്മിറ്റിയംഗം പി മോഹനൻ ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top