23 December Monday
അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്:

സംഘാടകസമിതിയായി സ്‌കൂൾ മത്സരം ജില്ലാ ഉദ്‌ഘാടനം ചെക്കിക്കുളത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സ്കൂൾ മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനത്തിന്റെ ഭാഗമായുള്ള സംഘാടകസമിതി രൂപീകരണ യോഗം പി പി റെജി ഉദ്‌ഘാടനംചെയ്യുന്നു.

മയ്യിൽ 

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്‌ സ്‌കൂൾ  മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം 14ന് ചെക്കിക്കുളം രാധാകൃഷ്ണ എയുപി സ്‌കൂളിൽ. സംഘാടകസമിതി രൂപീകരിച്ചു.  കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി ഉദ്‌ഘാടനംചെയ്തു. പി ദിവാകരൻ അധ്യക്ഷനായി. ദേശാഭിമാനി യൂണിറ്റ് മാനേജർ സജീവ് കൃഷ്ണൻ, അക്ഷരമുറ്റം ജില്ലാ കോ–-ഓഡിനേറ്റർ പി അജീന്ദ്രൻ, കെ സി സുനിൽ, പി വി സജിന, ചെക്കിക്കുളം ഷാജി, എൻ വി രാമചന്ദ്രൻ, പി ബാലകൃഷ്ണൻ, പി വി മുനീർ, ടി രാജൻ, എം സി ശശീന്ദ്രൻ, കെ സുഭാഷ് എന്നിവർ സംസാരിച്ചു. കെ മധു സ്വാഗതവും എ അശോകൻ നന്ദിയുംപറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top