19 December Thursday
കായൽ ടൂറിസത്തിന് കുതിപ്പേകും

കവ്വായിപ്പാലം റോഡ്‌ ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

കവ്വായി പാലം അപ്രോച്ച് റോഡ്

 പയ്യന്നൂർ

വിനോദസഞ്ചാര കേന്ദ്രമായ കവ്വായി കായലിനെ പയ്യന്നൂർ നഗരവുമായി ബന്ധിപ്പിക്കുന്ന  മെക്കാഡംചെയ്‌ത് നവീകരിച്ച കവ്വായിപ്പാലം സമീപനറോഡ് ചൊവ്വ രാവിലെ പത്തിന് കവ്വായി സ്‌കൂളിന് സമീപം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. 
റെയിൽവേ ‌മേൽപ്പാലത്തിനു സമീപത്തുനിന്ന്‌ ബോട്ട് ടെർമിനലിലേക്കുള്ള പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കവ്വായിപ്പാലം സമീപനറോഡ് നവീകരിക്കുന്നതിന് 2022–23 വർഷ ബജറ്റിൽ അഞ്ചുകോടി 20 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. 2.600 കി. മീ. നീളവും 4.00 മീ. വീതിയുമുള്ള നിലവിലെ റോഡിൽ ആവശ്യമായ ഇടങ്ങളിൽ അടിത്തറ ശക്തിപ്പെടുത്തി.  5.5 മിറ്റർ വീതിയിൽ മെക്കാഡം ടാർചെയ്‌തു. ഡ്രയിനേജ് നിർമിക്കുകയും പഴകിയ കലുങ്ക് പുതുക്കിപ്പണിയുകയുംചെയ്‌തു. റോഡ് സുരക്ഷാ സംവിധാനങ്ങളും പൂർത്തിയാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top