21 November Thursday

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കഫ്റ്റേരിയ ജനുവരിയില്‍ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

 സ്വന്തം ലേഖകൻ

കണ്ണൂർ
മലബാറിന്റെ രുചിപ്പെരുമയുമായി ഇനി ജയിൽ കഫ്റ്റേരിയയും. സെൻട്രൽ ജയിൽ പരിസരത്ത്‌ നിർമാണം പൂർത്തിയാകുന്ന കഫ്‌റ്റീരിയ ജനുവരിയിൽ തുറക്കും.  ജയിലിൽനിന്ന്‌ ചപ്പാത്തിയും ബിരിയാണിയും  തയ്യാറാക്കി മിതമായ നിരക്കിൽ വിതരണം ചെയ്ത് ജനപ്രിയമായിരുന്നു.  പൊതുജനങ്ങൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനായാണ്‌ ദേശീയപാതയോരത്ത്‌ വിപുലമായ സൗകര്യങ്ങളോടെ കഫ്റ്റേരിയ ഒരുക്കുന്നത്‌.   രണ്ട് നിലകളിലായാണിത്‌. ആദ്യത്തെ നിലയിൽ 50 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകും.  രണ്ടാം നിലയിൽ വിവാഹം, നിശ്ചയം, മറ്റ്  പരിപാടികൾ എന്നിവ നടത്താനായി 100 പേർക്ക്‌ ഇരിക്കാനാകുന്ന എസി ഹാൾ.  ചപ്പാത്തി, ബിരിയാണി എന്നിവയ്‌ക്കുപുറമെ  പൊറോട്ടയും വിവിധങ്ങളായ ചിക്കൻ, ബീഫ്‌ വിഭവങ്ങളും, ദോശ, പുട്ട്, കപ്പ,  കടൽ വിഭവങ്ങൾ എന്നിവയും ലഭ്യമാകും.
വിശാലമായ പാർക്കിങ്‌ സൗകര്യവും കുട്ടികൾക്ക് കളിക്കാൻ പ്രത്യേക സ്ഥലവും ഒരുക്കുന്നുണ്ട്. അൽഫാം, ഗ്രിൽഡ്  ചിക്കൻ, ചിക്കൻ ഷവായ് എന്നിവയുടെ പ്രത്യേക കൗണ്ടർ തയ്യാറാക്കാനും ജയിൽ വകുപ്പ് പദ്ധതിയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top