22 November Friday

പി വി കെ കടമ്പേരി പുരസ്‌കാരം സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

പി വി കെ കടമ്പേരി സ്‌മാരക പുരസ്‌കാരം റൗൾ ജോൺ അജുവിന്‌ കെ എസ്‌ അരുൺകുമാർ സമ്മാനിക്കുന്നു

ബക്കളം
ബാലസംഘം സംസ്ഥാന രക്ഷാധികാരിയും കലാ, സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പി വി കെ കടമ്പേരിയുടെ 10–-ാം ചരമവാർഷിക ദിനം ആചരിച്ചു. ബക്കളം എ കെ ജി മന്ദിരത്തിൽ  കെ എസ്‌ അരുൺകുമാർ  ഉദ്ഘാടനം ചെയ്‌തു. ബാലസംഘം സംസ്ഥാന  സെക്രട്ടറി എൻ ആദിൽ അധ്യക്ഷനായി. ബാലസംഘം സംസ്ഥാന കമ്മിറ്റിയും പി വി കെ കടമ്പേരി സ്‌മാരക ട്രസ്‌റ്റും  ഏർപ്പെടുത്തിയ പി വി കെ കടമ്പേരി സ്മാരക പുരസ്കാരം ഫലകവും 10,001 രൂപയും ഇടപ്പള്ളി സ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർഥി റൗൾ ജോൺ അജുവിന്‌  കെ എസ്‌ അരുൺകുമാർ സമ്മാനിച്ചു.    
 ജില്ലാ ലൈബ്രറി കൗൺസിലും കടമ്പേരി സിആർസി ഗ്രന്ഥാലയവും ഏർപ്പെടുത്തിയ  മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിനുള്ള പുരസ്കാരം  നെയ്യളം യുവശക്തിക്ക്‌ 10,000രൂപ മുഖവിലയുള്ള പുസ്‌തകങ്ങളും ശിൽപ്പവും സെക്രട്ടറി പി കെ വിജയൻ  നൽകി. 
ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ പ്രശസ്തിപത്രവും വിതരണം ചെയ്‌തു. ജില്ലാ നാടൻപാട്ട്‌ മത്സര വിജയികൾക്കും ജില്ലാ ഫുട്‌ബോൾ ടൂർണമെന്റ്‌ വിജയികൾക്കുമുള്ള സമ്മാനം സിപിഐ എം ഏരിയാ സെക്രട്ടറി കെ സന്തോഷ്  വിതരണംചെയ്‌തു.    ടി കെ നാരായണദാസ്, കെ സൂര്യ, പാച്ചേനി വിനോദ്‌, മനീഷ്‌, വിഷ്ണുജയൻ എന്നിവർ സംസാരിച്ചു. സി അശോക് കുമാർ സ്വാഗതവും കെ വി മോഹനൻ നന്ദിയും പറഞ്ഞു. ബാലസംഘം, കടമ്പേരി സിആർസി, പി വി കെ ഫൗണ്ടേഷൻ എന്നിവ ചേർന്നാണ്‌ അനുസ്മരണം  നടത്തിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top